കുരുക്ഷേത്ര യുദ്ധം

കുരുക്ഷേത്ര യുദ്ധം ആരംഭം കുറിച്ച നാൾ ദുര്യോധനൻ സ്വമാതാവായ ഗാന്ധാരിയോട് ആശീർവാദംതേടി അന്തപുരത്തിലെത്തി.

കാൽതൊട്ട് വണങ്ങിയ മകന്റെ നെറുകയിൽ കൈവച്ച് ആ മാതാവ് പറഞ്ഞത് ‘ വിജയീ ഭവ’ എന്നായിരുന്നില്ല,

‘യതോ ധർമ്മസ്തതോ ജയ
(ധർമ്മം വിജയിക്കട്ടെ)
എന്നാണ്.

സ്വന്തം മക്കൾ ഓരോരുത്തരായി മരിച്ച വാർത്ത കേട്ടപ്പോഴും,
മകൻ പരാജയത്തിലേക്ക് പതിക്കുന്ന സത്യം തിരിച്ചറിഞ്ഞിട്ടും ആ വാക്യത്തിന് യുദ്ധം നീണ്ട 18 ദിവസങ്ങളിലും മാറ്റമുണ്ടായില്ല.

സ്വമാതാവ് ഒരു ദിവസം പോലും താൻ വിജയിക്കട്ടെ എന്ന് പറയാതിരിന്നിട്ടും 18 ദിവസവും ആ മാതാവിന്റെ കാൽതൊട്ട് ആശീർവാദം വാങ്ങാതെ ദുര്യോധനനും പടയ്ക്കിറങ്ങിയില്ല.

പതിവ്രതാ രത്നമായിരുന്ന തന്റെ ഒരു ആശീർവാദം മകനെ വിജയത്തിലെത്തിക്കുമെന്നറിഞ്ഞിട്ടും “ധർമ്മം ജയിക്കട്ടെ” എന്നു മാത്രം പറഞ്ഞ മാതാക്കന്മാരും,
സ്വന്തം പരാജയ ഉറപ്പാക്കിയിട്ടും ഒരുനാൾ പോലും തനിക്ക് വിജയം നേരാത്ത മാതാവിന്റെ കാൽതൊട്ട് വണങ്ങാൻ മടിക്കാത്ത പുത്രന്മാരുടെയും പരമ്പരയാണ് നമ്മുടെ ഭാരതം.!….
ഹരി ഓം….

1 thoughts on “കുരുക്ഷേത്ര യുദ്ധം

  1. ഗാർഗി മാതാവിന്റെ ചോദ്യവും യാജ്ഞവല്ക്യന്റെ മറുപടിയും
    “യാജ്ഞവത്ക്യരേ ! ദ്യോവിനുമുകളില്‍ ദ്യോവപ് പൃഥ്വികളുടെ മദ്ധ്യത്തില്‍ പൃഥ്വിക്കു താഴെ, ഉള്ളതെന്നും ഇല്ലാത്തതെന്നും പറയുന്ന ഈ ലോകങ്ങള്‍
    ഏതൊന്നിലാണ് ഓതവും പ്രോതവുമായിരിക്കുന്നത്.

    ആകാശങ്ങളിലാണ് ഗാര്‍ഗ്ഗീ…..

    യാജ്ഞവത്കര്യരെ ആകാശം ഏതിലാണ് ഓതവും പ്രോതവുമായിരിക്കുന്നത്….

    അക്ഷരങ്ങളിലാണ് ഗാര്‍ഗ്ഗീ

    ആ നാശമില്ലാത്ത അക്ഷരത്തെ അറിയുവാനാണ് ഈ ജന്മം.
    (ബ്രഹദാരണ്യക ഉപനിഷത്തി)

    Liked by 1 person

ഒരു അഭിപ്രായം ഇടൂ