കർപ്പൂര ദീപത്തിൽ തൊട്ടു വണങ്ങുന്നതിന്റെ പ്രാധാന്യം…

കർപ്പൂര ദീപത്തിൽ തൊട്ടു വണങ്ങുന്നതിന്റെ പ്രാധാന്യം

♨️♨️♨️♨️♨️♨️♨️♨️♨️♨️ ശ്രീസ്വസ്തിക്

പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂര ദീപത്തെ ഇരു കൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്.

ഇതിന്റെ പിന്നിലുള്ള തത്വവും, മഹത്വവും വളരെ വലുതാണ്. കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം.അതു പോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. അതായത് ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കുന്നു.
പൂജാവസാനം ഭഗവാനെ ഉഴിഞ്ഞശേഷം നാം കർപ്പൂരം തൊട്ടു വണങ്ങുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരു . കർപ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളിൽ അനുകൂല ഊർജ്ജം നിറയ്ക്കും അത് ശുഭ ചിന്തകൾ വളരുവാനും സഹായിക്കും.

ഭവനത്തിൽ കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും പോസറ്റീവ് ഊർജ്ജം നിറയ്ക്കുകയും ചെയ്യും. ഇത് സന്ധ്യാ നേരത്താണെങ്കിൽ അത്യുത്തമം.ആത്മീയപരമായി മാത്രമല്ല, ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കർപ്പൂരം.