ഗുരുവായൂർ കിഴക്കേ നടയിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരാൽമരം കണ്ടിട്ടില്ലേ? ഗരുഡനും പൂന്താനവും കാവൽ നിൽക്കുന്ന ആ ആലാണ് മഞ്ജുളാൽ. ആ ആലിന് മഞ്ജുളാൽ എന്നാ പേര് വരാനുള്ള കാരണം എന്താണെന്നറിയുമോ

മഞ്ജുള ഒരു വാരസ്യാര്‍ പെൺകുട്ടി ആയിരുന്നു,വലിയ കൃഷണ ഭക്ത !!ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും സന്ധ്യക്ക് ഗുരുവായൂരപ്പന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഭഗവത് നാമം പാടിക്കൊണ്ട് പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ ഉണ്ടാക്കി ദിവസവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.

ദിവസവും അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കുറച്ചു ദിവസമായി കാലി ചെക്കന്മാരുടെ ശല്യമാണ് . കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന കരുമാടിക്കുട്ടൻ മഞ്ജുള പോകുന്ന വഴിയിൽ നിന്ന് എന്നും കളിയാക്കുകയും ചെയ്യും. . പക്ഷെ അവൾ ഗുരുവായൂരപ്പനെ മനസ്സിൽ ഓർത്ത് മറ്റൊന്നും ഗൗനിക്കാതെ നടക്കുകയാണ് പതിവ്. ഒരു ദിവസം അവൻ മനോഹരമായി പുല്ലാങ്കുഴലും ഊതി മഞ്ജുള്ളയുടെ പുറകെ ചെന്ന് പൂമാല ചോദിച്ചു ശല്യമായി പുറകെ കൂടി. നട അടയ്ക്കുന്നതിന് മുന്നേ ചെല്ലാൻ വേണ്ടി അവൾ വേഗത്തിൽ നടന്നു. പുല്ലാങ്കുഴൽ പാട്ടുമായി കാലി ചെക്കനും കൂടെ എത്തി

ക്ഷേത്ര നടയ്ക്കൽ ചെന്ന അവളെ പക്ഷെ ക്ഷേത്രം കാവൽക്കാർ അകത്തേക്ക് കയറ്റിയില്ല . ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി. കയ്യിൽ താൻ കൊരുത്ത പുഷ്പഹാരവുമായി വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,” ആ ആലിന്റെ ചുവട്ടില്‍ കാണുന്ന കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച്ച് ആ മാല അതിൽ ചാര്‍ത്തിക്കോളൂ. കല്ലിലും മരത്തിലും എല്ലാം ഉള്ള ഭഗവാൻ ആ മാലയും സ്വീകരിച്ചു കൊള്ളും” . അത് കേട്ട് കരച്ചിൽ അടക്കി മഞ്ജുള ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. അപ്പോൾ സമയം സന്ധ്യ ആയിരുന്നു . അക്കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. അവൾ അവിടെ നിന്ന് കുറെ നേരം പ്രാർത്ഥനയോടെ ദീപാരാധന കണ്ട് തൊഴുതു നിന്നു . രാത്രി അധികം ആവുന്നതിന് മുന്നേ വീട്ടിലേക്ക് തിരിച്ചു .

പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. അത് താൻ തലേ ദിവസം ചാർത്തിയ മാല അല്ലല്ലോ എന്ന് മേൽശാന്തി അത്ഭുതപ്പെട്ടു. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ ദർശനത്തിനെത്തിയ പൂന്താനം അവിടെ നിന്നവരോടായി തലേ ദിവസം നടന്ന കഥ പറഞ്ഞു. ഇത് മഞ്ജുള വാരസ്യാര്‍ ഭഗവാനെ സങ്കൽപ്പിച്ച് ആൽചുവട്ടിൽ ചാര്‍ത്തിയ മാലയാണ് . ആലിന്‍ ചുവട്ടില്‍ കാലി ചെക്കൻ്റെ രൂപത്തിൽ കണ്ടത് മറ്റാരുമായിരുന്നില്ല ,അത് സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ ക്ഷേത്രം കാവൽക്കാർ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നു. മഞ്ജുള നടയ്ക്കൽ വന്ന് നിന്ന് ഭഗവാനേ എൻ്റെ മാല തിരികെ തരൂ എന്ന് പറഞ്ഞപ്പോൾ വിഗ്രഹത്തിൻ്റെ കഴുത്തിൽ നിന്ന് ആ മാല ഊരി പോന്നു . ഭക്തയായ മഞ്ജുള ചാർത്തിയ മാല കണ്ണൻ സ്വീകരിച്ച അന്ന് മുതല്‍ ആ ആലിന് മഞ്ജുളാൽ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !

മൂലമന്ത്രം

 ഗണപതിയുടെ മൂലമന്ത്രം എന്ത്?
ഓം ഗം ഗണപതയേ നമഃ
ശിവന്റെ മൂലമന്ത്രം എന്ത്?
ഓം നമഃ ശിവായ
വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്?
ഓം നമോ നാരായണായ
സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്?
ഓം വചത്ഭുവേ നമഃ
 ശാസ്താവിന്റെ മൂലമന്ത്രം എന്ത്?
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?
ഓം സം സരസ്വത്യൈ നമഃ
ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ
ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ
ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം നമഃ
ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്?
ഓം ഹൃം ശിവനാരായണായ നമഃ
ശ്രീരാമന്റെ മൂലമന്ത്രം എന്ത്?
ഓം രാം രാമായ നമഃ
ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ഉമായൈ നമഃ
ഹനുമാന്റെ മൂലമന്ത്രം എന്ത്?
ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ
 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്?
ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ
നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഔം ക്ഷ്രൗ നമഃ
ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്?
ഓം ക്ളീം കൃഷ്ണായ നമഃ
മഹാലക്ഷ്മിയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ
സൂര്യന്റെ മൂലമന്ത്രം എന്ത്?
ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ
ചന്ദ്രന്റെ മൂലമന്ത്രം എന്ത്?
ഓം സോമായ നമഃ
കാലഭൈരവന്റെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ
മൂകാംബികയുടെ മൂലമന്ത്രം എന്ത്?
ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ
 ദക്ഷിണാമൂർത്തിയുടെ മൂലമന്ത്രം എന്ത്?
ഓം നമോ ഭഗവതേ ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ

ശാസ്താപഞ്ചരത്നമാല

ലോകവീരം മഹാപൂജ്യം

സര്‍വരക്ഷാകരം വിഭും

പാര്‍വതീഹൃദയാനന്ദം

ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോഃ പ്രിയം സുതം

ക്ഷിപ്രപ്രസാദനിരതം

ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗഗമനം

കാരുണ്യാമൃതപൂരിതം

സര്‍വവിഘ്നഹരം ദേവം

ശാസ്താരം പ്രണമാമ്യഹം

അസ്‌മത്‌ കുലേശ്വരം ദേവം

അസ്മച്ഛത്രുവിനാശനം

അസ്മദിഷ്ടപ്രദാതാരം

ശാസ്താരം പ്രണമാമ്യഹം

പാണ്ട്യേശവംശതിലകം

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം

ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യവേദദ്യോ

നിത്യം ശുദ്ധ പഠേത്‌നരഃ

തസ്യ പ്രസന്നോ ഭഗവാൻ

ശാസ്താവസതി മാനസേ

പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?

പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത‍ , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍

ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?

ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?*

അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .’ഹിംസാം ദൂഷയതേ ഇതി ഹിന്ദു

മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി

മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ

ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി

യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ

ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ

സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ

ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം

ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ

ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം

മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ