നിത്യപാരായണ ശ്ലോകങ്ങൾ

പ്രഭാത ശ്ലോകം 
– – – – – – – – – – – – – – – – –
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!
പ്രഭാത ഭൂമി വന്ദന ശ്ലോകം
……………………………
സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പർശം ക്ഷമസ്വമേ!!
സൂര്യോദയ ശ്ലോകം


ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം!
സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച
ദിവാകരം !!
സ്നാന ശ്ലോകം


ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതി
നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു !!
ഭസ്മധാരണ ശ്ലോകം
………………………………….
ശ്രീകരം ച പവിത്രം ച ശോക പാപ നിവാരണം !
ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം!!
ഭോജന പൂർവ്വ ശ്ലോകം
…………………………………..
ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹൂതം!
ബ്രഹ്മൈവ തേന ഗംതവ്യം ബ്രഹ്മ കർമ സമാധിനഃ !!
അഹം വൈശ്വാനരോ ഭൂത്വാ പ്രാണി നാം ദേഹ-മാശ്രിതഃ !
പ്രാണാപാന സമാ യുക്തഃ പചാമ്യന്നം ചതുര്വിധം !!
ത്വദീയം വസ്തു ഗോവിന്ദ തുഭ്യമേവ സമർപ്പയേ!
ഗൃഹാണ സുമുഖോ ഭൂത്വാ പ്രസീദ പരമേശ്വരാ!!
ഭോജനാനന്തര ശ്ലോകം
…………………………………..
അഗസ്ത്യം വൈനതേയം ച ശമീം ച ബജബാലനം!
ആഹാര പരിണാമാർത്ഥം സ്മരാ മി ച വ്യകോദരം
സന്ധ്യാ ദീപ ദർശന ശ്ലോകം
……………………………..
ദീപം ജ്യോതി പരബ്രഹ്മ ദീപംസർവതമോപഹം!
ദീപേന സാധ്യതേ സർവ്വം സന്ധ്യാ ദീപം നമോ സ്തുതേ !!
നിദ്രാ ശ്ലോകം
:…………………….
രാമം സ്കംധം ഹനുമന്തം വൈനതേയം വൃകോദരം!
ശയനേ യഃ സ്മരേന്നിത്യം ദുഃസ്വപ്ന-സ്തസ്യനശ്യതി !!
കാര്യ  പ്രാരംഭ ശ്ലോകം
 ……………………………..
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ !
നിർവിഘ്നം കുരുമേ ദേവ സർവ കാര്യേഷു സർവദാ!!
ഗായത്രി മന്ത്രം
…………………………
ഓം ഭൂർഭൂവസ്സുവഃ ! തത്സ’വിതുർവരേണ്യം! ഭർഗോ’ ദേവസ്യ ‘ ധീമഹി !ധിയോ യോ നഃ പ്രചോദയാത’ത് !!
ഹനുമത് സ്തോത്രം
…………………………………
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം!
വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം ശിരസാ നമാമി !!
ബുദ്ധിർബലം യശൊധൈര്യം നിർഭയത്വ- മരോഗതാ!
അജാഡ്യം വാക്പടുത്വം
ച ഹനുമത് – സ്മരണാദ് – ഭവേത് !!
ശ്രീരാമ സ്തോത്രം
…………………………..
ശ്രീരാമ രാമ രാമേതീ രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ
ഗണേശ സ്തോത്രം
………………………………
ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം!
പ്രസന്നവദനം ധ്യായേത് സർവ വിഘ്നോപശാംതയേ!!
അഗജാനന പദ്മാർകം ഗജാനന മഹർനിശം!
അനേകദം തം ഭക്താനാ- മേകദംത –
മുപാസ്മ ഹേ!!
ശിവ സ്തോത്രം
…………………………
ത്ര്യം’ബകം യജാമഹേ സൂഗന്ധിം പു’ഷ്ടിവർദ്ധനം!
ഉർവാരുകമി’ വ ബന്ധ’നാത് – മൃത്യോ’ർ
– മുക്ഷീയ മാ അമൃതാ’ത് !!
ഗുരു ശ്ലോകം
……………………
ഗുരുർബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുദേവോ മഹേശ്വരഃ!
ഗുരുഃ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ !!
സരസ്വതീ ശ്ലോകം
……………………………
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ !!
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ!
യാ കുന്ദേന്ദു തുഷാര ഹാര ധവളാ, യാ ശുഭ്ര
വസ്ത്രാവൃതാ !
യാ വീണാ വരദണ്ഡ മണ്ഡിത കരാ യാ ശ്വേത പദ്മാസനാ!
യാ ബ്രഹ്മാച്യുത ശംകര പ്രഭൃതിഭിർ – ദേവൈഃ സദാ പൂജിതാ!
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ!
ലക്ഷ്മീ ശ്ലോകം
………………………..
ലക്ഷ്മീം ക്ഷീരസമുദ്ര രാജ തനയാം ശ്രീരംഗ ധാമേശ്വരീം!
ദാസീഭൂത സമസ്ത ദേവ വനിതാം ലോകൈക ദീപാംകുരാം!
ശ്രീമന്മംധ കടാക്ഷ ലബ്ധ വിഭവ ബ്രഹ്മേന്ദ്ര ഗംഗാധരാം!
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദ പ്രിയാം!!
വെങ്കിടേശ്വര ശ്ലോകം
……………………………..
ശ്രീയ കാന്തായ കല്യാണനിധയേ നിധയേർഥിനം!
ശ്രീ വെങ്കിടനിവാസായ ശ്രീനിവാസായ മംഗളം!!
ദേവീ ശ്ലോകം
……………………..
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർധ സാധികേ!
ശരണ്യേ തൃoബകേ ദേവീ നാരായണീ നമോസ്തുതേ !!
ദക്ഷിണാ മൂർത്തി ശ്ലോകം
…………………………….
ഗുരവേ സർവ്വലോകനാം ഭിഷജേ ഭവരോഗിണാം
നിധയേ സർവ്വവിദ്വാനാം ദക്ഷിണാ മൂർത്തയേ നമഃ
അപരാധ ക്ഷമാപണ സ്തോത്രം
……………………………..
അപരാധ സഹസ്രാണി ക്രിയംതേഹർനിശം മയാ !!
ദാസോയ മിതി മാം മത്വാ ക്ഷമസ്വ പരമേശ്വര !!
കരചരണ കൃതം വാ വാകായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ്!
വിഹിത മവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ!!
കായേന വാചാ മനസേംന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവത്!
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമർപ്പയാമി !!
ബുദ്ധ പ്രാർത്ഥന
—————————-
അസതോമാ സദ്ഗമയാ!
തമസോമാ ജ്യോതിർഗമയാ!
മൃത്യോർമാ അമൃതംഗമയ !
ഓം ശാന്തി ശാന്തി ശാന്തി
സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയാ!
സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിദ്ദുഃഖ ഭാഗ്ഭവേത് !!
ഓം സഹനാ വവതു സഹനൗ ഭുനക്തു സഹ വീര്യം കരവാവഹൈ
തേജസ്വിനാവധീത
മസ്തു മാവിദ്വിഷാമഹൈ !!
വിശേഷ മന്ത്രങ്ങൾ
———————————-
പഞ്ചാക്ഷരി -ഓം നമഃശ്ശിവായ
അഷ്ടാക്ഷരി – ഓം നമോ നാരായണായ
ദ്വാദശാക്ഷരി – ഓം നമോ ഭഗവതേ വാസുദേവായ

തുളസി പറഞ്ഞ രാമകഥ

ഒരിക്കല്‍ മഹാദേവന്‍ സതീദേവിയോടോത്ത് അഗസ്ത്യ മുനിയെ സന്ദര്‍ശിക്കാന്‍ ഇടയായി. മഹര്‍ഷി പറഞ്ഞ ഹരികഥകള്‍ കേട്ടു സന്തുഷ്ടരായി തിരിച്ചെത്തിയ ശേഷം മാരീചനിഗ്രഹം കഴിഞ്ഞ് സീതാവിരഹ ദുഖാര്‍ത്തനായി വനത്തില്‍ അലയുന്ന രാമദേവനെ കാണാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഹരിയുടെ അവതാരരഹസ്യം നല്ല പോലെ അറിയാമായിരുന്ന മഹാദേവന്ന് മനസ്സില്‍ ഭ ക്തിബഹുമാനങ്ങള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം രാമനാമം സദാ ജപിച്ചുകൊണ്ടിരുന്നു. അത് കണ്ട സതീദേവിക്ക് മനസ്സില്‍ വലിയ സംശയങ്ങള്‍ ഉദിച്ചു. മഹേശ്വരനായി എല്ലാവരാലും വാഴ്ത്തപ്പെടുന്ന തന്‍റെ പതി മറ്റൊരു ദേവനെ സ്മരിക്കു ന്നതിന്‍റെ രഹസ്യം ആ സാധ്വിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രാപഞ്ചിക ദു:ഖങ്ങള്‍ അനുഭവിച്ചു കൊണ്ടു വിരഹാര്‍ത്തനായി വനത്തില്‍ അലയുന്ന നിസ്സഹായനായ ഒരു രജപുത്രകുമാരനെ എന്തിന്നാണ് സര്‍വ്വലോക മഹേശ്വരനായ തന്‍റെ പതി ഭക്തിപൂര്‍വം സ്മരിക്കുന്നത്! ഇത്തരമൊരു മനുഷ്യനെ എങ്ങിനെയാണ് സച്ചിദാന ത്തിന്‍റെയും മോക്ഷത്തിന്‍റേയും പരമധാമമായി കണക്കാക്കുന്നത്! അങ്ങിനെ പോയി ദേവിയുടെ വൃഥാ സന്ദേഹങ്ങള്‍. വിവരം മനസ്സിലാക്കിയ മഹാദേവന്‍ രാമമാഹാത്മ്യം ആവുംവിധം പറഞ്ഞു കൊടുത്തെങ്കിലും ദേവിക്കത് ബോധ്യപ്പെട്ടില്ല. രാമനെ ഒന്നു പരീക്ഷിക്കണമെന്ന് തന്നെ അവര്‍ തീര്‍ച്ചപ്പെടുത്തി. ദക്ഷസുതയ്ക്ക് സംഭവിക്കാനിരിക്കുന്ന അമംഗളം ശിവന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം രാമനാമജപത്തില്‍ തന്നെ വീണ്ടും ഏകാഗ്രതയോടെ വ്യാപൃതനായി.

വനത്തില്‍ സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ടു നടന്ന രഘു രാമന്‍റെ മുന്നില്‍ സതീദേവി സീതാരൂപം ധരിച്ച് പ്രത്യക്ഷപ്പെട്ടു. സ്മരണമാത്രേണ എല്ലാ അജ്ഞാനങ്ങളും നീക്കാന്‍ പ്രാപ്തനായ ഹരിയുടെ മനസ്സില്‍ കപടവേഷ ധാരിണിയായി നില്‍ക്കുന്ന സതീദേവിയുടെ രൂപം പെട്ടെന്നു തന്നെ വ്യക്തമായി. പ്രഭു പ്രപഞ്ചമാതാവിനെ വന്ദിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു: “ദശരഥപുത്രനായ ഈ രാമന്‍ അമ്മയെ വന്ദിക്കുന്നു. മഹാദേവനെ കൂടാതെ അമ്മ ഈ ഘോരവനത്തില്‍ എന്താണ് തനിയെ നട ക്കുന്നത്?”

സ്വന്തം ജാള്യതയില്‍ സങ്കോചപ്പെട്ടുകൊണ്ട് ഒന്നും പറയാനാകാതെ ദേവി നമ്രശിരസ്കയായി ശിവസന്നിധിയിലേക്ക് തന്നെ തിരിച്ചു പോകുമ്പോള്‍ മഹാപ്രഭു മറ്റൊരു അത്ഭുതം കൂടി അവള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സീതാലക്ഷ്മണ സമേതനായി അതാ ശ്രീരാമന്‍ മുന്നില്‍ നില്‍ക്കുന്നു. സിദ്ധമുനീശ്വരസേവിതനായി, ചുറ്റിനും ബ്രഹ്മവിഷ്ണു മഹേശ്വര മൂര്‍ത്തികളും എണ്ണമറ്റ അന്യദേവതാദേവിമാരും ശ്രീരാമനെ വലം വെച്ചുകൊണ്ടിരിക്കുന്നു. അവരേയും വലം വെച്ചു കൊണ്ടു പ്രപഞ്ചത്തിലെ സമസ്തകോടി ജീവികളും രാമപാദങ്ങളെ തന്നെ പൂജിച്ചു കൊണ്ടിരിക്കുന്നു. അത്ഭുതസ്ഥബ്ധയായ ദേവിയുടെ ഹൃദയത്തുടിപ്പുകള്‍ വര്‍ധിച്ചു. ശരീരബോധം നഷ്ടപ്പെട്ടപോലെയായി. അല്പം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ തന്‍റെ മഹാമായയെ പിന്‍വലിച്ചു. വല്ലാതെ ക്ഷീണിച്ച് വിറച്ച് ഭര്‍ത്തൃസവിധത്തിലെത്തിയ ദേവിയെ നോക്കി മഹാദേവന്‍ ചോദിച്ചു “ഏത് വിധത്തിലാണ് രാമനെ പരീക്ഷിച്ചത്? എന്നിട്ടെല്ലാം വ്യക്തമായോ?”

“ഞാന്‍ പരീക്ഷിക്കാനൊന്നും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ടു പ്രണാമം അര്‍പ്പിച്ചു പോന്നു.” ദേവി ഒരു വ്യാജം പറഞ്ഞു.

സതീദേവി സീതാദേവിയുടെ രൂപമെടുത്ത് ഭഗവാന്‍റെ മുന്നില്‍ ചെന്നത് അക്ഷന്തവ്യമായ അപരാധമായി മഹാദേവന്ന് തോന്നി. അടക്കിയ തീക്കനലു കളുമായി സതീദേവി കൈലാസത്തില്‍ പതിയുടെ ലാളന കള്‍ ലഭിക്കാതെ കുറെക്കാലം കഴിച്ചു കൂട്ടി. തന്‍റെ തെറ്റിന് പരിഹാരം എന്തെന്ന് ചിന്തിച്ച് അവള്‍ ഏറെ വിഷമിച്ചു. പാപം ചെയ്ത തന്‍റെ ശരീരം എളുപ്പത്തില്‍ വീണു പോകേണമേയെന്നവള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ഇങ്ങിനെ 87000 വര്‍ഷങ്ങള്‍ ദേവി ദു:ഖനിമഗ്നയായി കഴിച്ചു കൂട്ടിയെന്നാണ് പുരാണങ്ങള്‍ പറയുന്നത് ആയിടക്കാണ് ദക്ഷയാഗം സംഭവിക്കുന്നത്.

ഭദ്രകാളി കീർത്തനം

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

മഹാകാളി നമസ്uതുഭ്യം
നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ

ബ്രഹമാണി ബ്രഹ്മ ചൈതന്യേ
ബ്രഹ്മ ശക്തി സ്വരൂപിണി
മംഗളം കുരുമേ ദേവി
ഭക്തഭീഷ്ട പ്രദായിനി

വൈഷ്ണവി വിഷ്‌ണു ചൈതന്യേ
വിഷ്ണു ശക്തി സ്വരൂപിണി
ഐശ്വര്യം ദേഹിമേ ദേവി
നാരായണി നമസ്തുതേ

മഹേശ്വരി മഹാമായേ
ശിവശക്തി സ്വരൂപിണി
അഭീഷ്ടം കുരുമേ ദേവി
മഹേശ്വരി നമോ നമഃ

കൗമാരി കനക വജ്രാoഗി
സ്കന്ദ ശക്തി സ്വരൂപിണി
ആനന്ദം ദേഹിമേ ദേവി
കോടി സൂര്യ സമപ്രദേ

ചാമുണ്ഡി കരാള വദനേ
ചണ്ഡമുണ്ഡാദി മർദ്ധിനി
അഭയം കുരുമേ ദേവി
ഭദ്രേ ദേവി നമസ്തുതേ

വാരാഹി നിത്യ ചൈതന്യേ
ദാരികാസുര മർദ്ധിനി
ആരോഗ്യം ദേഹിമേ ദേവി
സർവ്വ ദുഃഖാപഹാരിണി

സർവ്വഐശ്വരി നാരസിംഹി
സർവ്വ ശക്തി സാമന്വതേ
ഭായേഭി സത്രാഹിണോ ദേവി
നാരസിംഹി നമസ്തുതേ

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

അച്യുതം കേശവം രാമനാരായണം

🕉️🕉️🕉️🕉️🕉️🕉️🕉️
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ.

അച്യുതം കേശവം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീ നന്ദനം നന്ദനം സന്ദധേ.

വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീ വല്ലഭായാര്‍ച്ചിതായാത്മനേ
കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ

കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
ശ്രീപതേ വാസുദേവാജിത ശ്രീനിധേ
അച്യൂതാനന്ദ ഹേ മാധവാധോക്ഷജ
ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.

രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
ദണ്ഡകാരണ്യഭൂപുണ്യതാകാരണം
ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.

ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
കേശിഹാ കംസഹൃദ്വംശികാവാദകഃ
പൂതനാലോപകഃ സൂരജാഖേലനോ
ബാലഗോപാലകഃ പാതു മാം സര്‍വ്വദാ.

വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
വന്യയാ മാലയാ ശോഭിതോരഃസ്ഥലം
ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.

കുഞ്ചിതൈഃ കുന്തളൈര്‍ഭ്രാജമാനാനനം
രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ
ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ…..
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

നെയ്യഭിഷേകം


1️⃣
അഭിഷേകപ്രിയനാണു ശബരിമല അയ്യപ്പന്‍.വ്യത്യസ്ത ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള അഭിഷേകങ്ങള്‍ അയ്യപ്പനു പതിവുണ്ട്. മറ്റൊരു ശാസ്താ (അയ്യപ്പ) ക്ഷേത്രത്തിലും നെയ്യഭിഷേകമുള്‍പ്പെടെയുള്ള അഭിഷേകങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല എന്നതും
ശ്രദ്ധേയമാണു.
തപസ്സുചെയ്യുന്ന ശാസ്താവ് എന്ന സങ്കല്‍പ്പമാണു ശബരിമലയിലേത്. മഹര്‍ഷിമാരുടെ കൊടും തപസ്സിന്റെ കാഠിന്യത്താല്‍ ഉണ്ടാകുന്ന ചൂടിനെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം.ഈചൂടിനെ ശമിപ്പിക്കുക എന്ന ലക്ഷ്യമാണു അഭിഷേകത്തിനു പിന്നിലുള്ളത്. മഹായോഗിയായ പരമശിവനു ധാര നടത്തുന്നതും, ഗണപതിക്കു കറുകമാല സമര്‍പ്പിക്കുന്നതും തപസ്സിന്റെതീവ്രതമൂലം ഉണ്ടാകുന്ന ചൂട്ശമിപ്പിക്കുവാനാണ്.
പ്രഭാതത്തില്‍ നട തുറന്നാലുടനെ എണ്ണകൊണ്ട് അഭിഷേകംചെയ്ത്‌ വാകച്ചാര്‍ത്തു നടത്തി വിഗ്രഹം ശുചിയാക്കിയശേഷം ആപോഹിഷ്ഠാദി ഋക്കുകളും (ഋഗ്വേദ മന്ത്രങ്ങള്‍), പുരുഷസൂക്തവും, സപ്തശുദ്ധിമന്ത്രങ്ങളും, മൂലമന്ത്രവും ചൊല്ലിശംഖാഭിഷേകം നടത്തിയാണു ശാസ്താക്ഷേത്രങ്ങളില്‍ദിവസപൂജകള്‍ ആരംഭിക്കുന്നത്. അഷ്ടാഭിഷേകവും പ്രഭാതത്തിലാണു പതിവ്. എണ്ണ, നെയ്യ്, തേന്‍, പാല്‍, തൈര്, കരിമ്പിന്‍ നീര്, ഇളനീര്, ചന്ദനം (കളഭം) എന്നിവകൊണ്ടുള്ള അഭിഷേകമാണ് അഷ്ടാഭിഷേകം. പനിനീരുകൊണ്ടും അഭിഷേകം നടത്താറുണ്ട്.
ഉച്ചപൂജയ്ക്കു മുന്‍പു വരെയാണു ശബരിമലയില്‍ നെയ്യഭിഷേകം നടത്തുക. നവകാഭിഷേകം, പഞ്ചഗവ്യാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ ഉച്ചപൂജയുടെ സമയത്താണു പതിവ്. നവകാഭിഷേകത്തിനു പ്രത്യേകം പൂജിച്ച ഒന്‍പതുകലശങ്ങളിലെ (കുടങ്ങളിലെ) ജലംഉപയോഗിക്കുന്നു. ഗോമൂത്രം, ഗോമയം (ചാണകം), പാല്, തൈര്, നെയ്യ് എന്നിവ നിശ്ചിതഅളവില്‍ ചേര്‍ന്നതാണു പഞ്ചഗവ്യം. നവകാഭിഷേകത്തോടൊപ്പം പഞ്ചഗവ്യാഭിഷേകവും നടക്കുന്നു. സഹസ്രകലശാഭിഷേകത്തില്‍ പൂജിച്ച ആയിരം കലശങ്ങളില്‍ നിറച്ച വിവിധ ദ്രവ്യങ്ങള്‍ കൊണ്ട് ഭഗവാനെഅഭിഷേകം ചെയ്യുന്നു. ലക്ഷാര്‍ച്ചനതുടങ്ങിയ പൂജകളില്‍ ഒരുകലശത്തില്‍ നിറച്ച കളഭം കൊണ്ടാണ്അഭിഷേകം. ഭക്തജന ബാഹുല്യം കാരണം മണ്ഡലമകരവിളക്കുകാലത്ത് സഹസ്രകലശം അപൂര്‍വ്വമായേ നടത്താറുള്ളൂ. ഭഗവദ്‌ ചൈതന്യ വര്‍ദ്ധനവിനായാണു സഹസ്ര
കലശാഭിഷേകം, ലക്ഷാര്‍ച്ചനയോടനുബന്ധിച്ചുള്ള കളഭാഭിഷേകം, ദ്രവ്യകലശാഭിഷേകം തുടങ്ങിയവ നടത്തുന്നത്.
സന്ധ്യാദീപാരാധനയ്ക്ക്‌ ശേഷം താമര, തുളസി, ചെത്തി, അരളി തുടങ്ങിയ പുഷ്പങ്ങള്‍ കൊണ്ട് അയ്യപ്പ വിഗ്രഹത്തില്‍ നടത്തുന്ന അഭിഷേകമാണ് പുഷ്പാഭിഷേകം. അത്താഴപൂജയ്ക്കു ശേഷംനടയടയ്ക്കുന്നതിനു മുന്‍പ് ഭസ്മാഭിഷേകവും നടത്തുന്നു.
മാസപൂജകള്‍ക്കും മണ്ഡലമകരവിളക്കു പൂജകള്‍ക്കും ശേഷംനടയടയ്ക്കുന്ന ദിവസങ്ങളില്‍ അയ്യപ്പനു ഭസ്മാഭിഷേകം നടത്തി
യോഗദണ്ഡു ധരിപ്പിച്ചാണു നടയടയ്ക്കുന്നത്

കടപ്പാടു്⭕