ദാനദക്ഷിണാദികള്‍  

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. ‘ദക്ഷിണ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.
വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു.

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഒരു അഭിപ്രായം ഇടൂ