നവരാത്രി മഹാത്മ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രി വ്രതം

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും
മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും
പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും
ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം

സരസ്വതി സ്തുതി

സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ

സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം

യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ

നവരാത്രി മഹാത്മ്യം

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി
അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

‘ ശരന്നവരാത്രി ‘ആദ്ധ്യാത്മിക ചികിത്സ’യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ ‘ദേവീജാഗരണ്‍’ എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.

ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

Facebook Page : https://www.facebook.com/hinduacharam

ബ്രാഹ്മമുഹൂർത്തം  

സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ളപേരുകളിലും അറിയപ്പെടുന്നു.ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസംബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നുംഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്.സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം . പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു.നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു

ദാനദക്ഷിണാദികള്‍  

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. ‘ദക്ഷിണ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.
വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു.

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

സന്ധ്യാസമയം

സന്ധ്യാസമയത്തിന് ജീവിതത്തില് വളരെയേറെ പ്രാധാന്യം ആചാര്യന്മാര് കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്.സൂര്യന്ടെയും ചന്ദ്രന്ടെയും സദ്ഗുണങ്ങള് ഭൂമിയില് അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെകൊണ്ട് അപ്പോള് നിറഞ്ഞിരിക്കും.ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റില് നിന്ന് വെള്ളം കോരാന് പാടില്ല. കല്ലില് തുണികള് അടിച്ചു ശബ്ദമുണ്ടാക്കി അലക്കരുത്. ചെടികളില് നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്ത്തിയെടുക്കരുത്. പൂക്കള് പാറിക്കരുത്. സന്ധ്യയായാല് ചെടികള് നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു.സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികള് ജനിച്ചാല് അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും.ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.

വിഗ്രഹം..  

ചില അറിവുകള്

!)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികള് ക്ഷേത്രവിഗ്രഹം നിര്മ്മിക്കുന്നത്?സ്ഥാപത്യശാസ്ത്രം

2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില് അവയ്ക്ക് പറയുന്ന പേരെന്ത്?അചലം, ചലം, ചലാചലം

3)ക്ഷേത്രത്തില് സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്ക്ക് പറയുന്ന പേരെന്ത്?അചല ബിംബങ്ങള്

4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്ക്ക് ഏത് വിഭാഗത്തില്പ്പെടുന്നു?ചലം എന്ന വിഭാഗത്തില്

5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള് പറയപ്പെടുന്ന പേരെന്ത്?ചലാചലം

6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്ണ്ണമുള്ളതായിരിക്കണം?ഏകവര്ണ്ണം

7)ബിംബനിര്മ്മാണത്തിന് സ്വീകാര്യമായ മരങ്ങള് ഏതെല്ലാം?പ്ലാവ്, ചന്ദനം, ദേവദാരു, ശമീ

പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല് മണിനാദം കേള്ക്കുന്നതും.

9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല് ഇലതാളത്തിന്റെ ശബ്ദവും കേള്ക്കുന്നതും

10) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?4 മഹാദിക്കുകളില്എതെങ്കിലുമൊന്നില്

11) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയില് തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?ശിരസ്സ്‌

12) ഭൂമിയില് പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?മുഖം

13)ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം

14) ബിംബത്തില് നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?സ്വര്ണ്ണം

15) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില് തരുന്ന ഫലമെന്ത്?മോക്ഷം

16) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില് തരുന്ന ഗുണമെന്ത്?ധാന്യാഭിവൃദ്ധി

17) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില് തരുന്ന ഫലം?ധവര്ദ്ധനവ്‌

18) പഞ്ചലോഹ വിഗ്രഹത്തില് ചേര്ക്കേണ്ട ലോഹ അനുപാതം എത്ര?വെള്ളി നാലുഭാഗം, സ്വര്ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം

19) ക്ഷേത്ര ബിംബങ്ങള്ക്കുള്ള മൂന്നു ഭാവങ്ങള് ഏതെല്ലാം?രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)

20) ദേവാലയ നിര്മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള് ഏതെല്ലാം?സുപത്മ, ഭദ്ര, പൂര്ണ്ണാ, ധൂമ്രാ.

21) സുപത്മാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?രോഗം, അനര്ത്ഥം എന്നിവയെ നശിപ്പിക്കുന്നു

.22) ഭദ്ര എന്ന ഭൂമിയില് ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഫലം?സര്വ്വാഭിഷ്ട സിദ്ധി കൈവരുന്നു.

23) പൂര്ണ്ണാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?ധനധാന്യാദികളുടെവര്ദ്ധനവ്‌

24) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?സ്ത്രീശില

25) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?പുരുഷശില

26) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില് അവയ്ക്ക് പറയുന്ന പേരുകള് എന്തെല്ലാം?ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി

27) ക്ഷേത്രങ്ങളില്പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ശൈലി

28) തടിയില് നിര്മ്മിച്ച വിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ദാരുമയി

29). ഗ്രാമാദികളില് ശിവ ക്ഷേത്രമാണെങ്കില് ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?ഈശാനകോണില്

30) ദുര്ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?വായുകോണില്

31) ഗ്രമാദികളില് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്.വടക്ക്

32) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില് ഏത് ദിക്കിലാണ് ക്ഷേത്രം നിര്മ്മിക്കേണ്ടത്?നിര്യതികോണില
©ഹൈന്ദവ ഇശ്വര ചൈതന്യം fbpage

ശനിദോഷ പരിഹാരത്തിന്‌ ശനീശ്വരഭജനം

ശനിദോഷ പരിഹാരത്തിന്‌ അത്യുത്തമമാണ്‌ ശനീശ്വര ഭജനം. ശനീശ്വരന്‍ അയ്യപ്പനാണ്‌. ദുഃഖാവസ്ഥ, വാതരോഗം, ആപത്‌ഭീതി, ഏഴരശ്ശനി, അഷ്‌ടമിശ്ശനി, കണ്ടകശ്ശനി തുടങ്ങിയ ദോഷകാലങ്ങളില്‍ ഈശവരഭജനത്തിലൂടെയും വഴിപാടുകളിലൂടെയും ഭഗവാനെ പ്രീതിപ്പെടുത്തണം. കരുണാമയനാണ്‌ ഭഗവാന്‍. നെയ്യഭിഷേകപ്രിയനാണ്‌. അതുകൊണ്ട്‌ നെയ്യഭിഷേകം നടത്തിയും നീരാജനം കത്തിച്ചുമെല്ലാം ഭഗവാന്‍െറ അനുഗ്രഹം തേടാം. ദുരിതദുഷ്‌കൃതങ്ങളെ മലയാത്രയ്‌ക്കിടയില്‍ തേങ്ങയെറിഞ്ഞ്‌ ഉടയ്‌ക്കാറുമുണ്ടല്ലോ.

സ്വയംഭൂ കലയില്‍ ബ്രഹ്മസ്വരൂപിയായ സാന്നിധ്യത്തോടെ അവതാരരൂപിയായ അയ്യപ്പന്‍ ശബരിമലയില്‍ ലയിച്ചിരിക്കുന്നു. മലയില്‍ നടത്തിയ പ്രശ്‌നചിന്തയില്‍ ഇതു വെളിവായിട്ടുണ്ട്‌. ബ്രഹ്മചര്യത്തിനു ഇവിടെ ഏറെ പ്രാധാന്യമുണ്ട്‌. വിദ്യാഭ്യാസത്തിനും അറിവിനും ദേവനെ ഭജിക്കുന്നത്‌ ഉത്തമമായിക്കണ്ടു. മാനസിക രോഗത്തിനും ഭയത്തിനും ദേവഭജനത്തിലൂടെ പരിഹാരമുണ്ടാകുമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. ഇവിടെ വിദ്യാരംഭം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കുമെന്നും കണ്ടു. വാതരോഗശാന്തിക്ക്‌ അയ്യപ്പഭജനം ഫലപ്രദമാകും. ഇരുമുടിക്കെട്ടുമായി മലചവിട്ടിക്കയറി ക്ഷേത്രത്തിലെത്തുന്നതിന്‌ ഏറെ പ്രാധാന്യമുണ്ട്‌.

മനോ-വാക്‌ കര്‍മങ്ങളിലൂടെ ഓരോ മനുഷ്യനും ജീവിതത്തില്‍ ദുരിതങ്ങള്‍ വന്നുകൂടാം. ഇതില്‍നിന്നുള്ള മോചനത്തിന്‌ 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ഥയാത്രയും ഫലപ്രദമാണ്‌. അനുഗ്രഹകലയും അനശ്വര സാന്നിധ്യവുമുള്ള ഉഗ്രമൂര്‍ത്തിയായ സാക്ഷാല്‍ താരകബ്രഹ്മമാണ്‌ ഭഗവാന്‍. ദര്‍ശന മാത്രയില്‍ത്തന്നെ ശ്രേയസ്സും പുണ്യവും ഉണ്ടാകും. മലയാത്ര വിധിപ്രകാരം തന്നെ നടത്തണം. ബ്രഹ്മചാരിയായ ഭഗവാന്‍, യൗവനയുക്തകളായ സ്‌ത്രീകള്‍ മലയില്‍ വരുന്നത്‌ ഇഷ്‌ടപ്പെടുന്നില്ല. ഇത്തരം ആചാരങ്ങള്‍ കൃത്യമായും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടത്‌ ദേവപ്രീതിക്ക്‌ അനിവാര്യമാണ്‌.തന്ത്രിയുടെ തപസ്സ്‌, നാമജപം-വേദജപം, നിയമം (വ്യവസ്ഥ) ഉത്സവം, അന്നദാനം എന്നിവ ക്ഷേത്രകാര്യത്തില്‍ പരമപ്രധാനമാണ്‌.

Copied from #hinduacharam fb page

വേദങ്ങള്‍  

വൈദികസംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു. വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു “ഓത്ത്” എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ.
ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.
വേദ ഭാഗങ്ങൾ – സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.
വേദാംഗങ്ങൾ – ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
ഉപവേദങ്ങൾ – ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം
ഋഗ്വേദം
വേദങ്ങൾ എന്നറിയപ്പെടുന്ന നാല് ഹിന്ദു ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണ് ഋഗ്വേദം. ഏകദേശം 1700–1100 BC ക്ക് മധ്യേയാണ് ഋഗ്വേദം രചിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു. സംസ്കൃതത്തിലുള്ള മന്ത്രങ്ങളുടെ ഒരു സംഹിതയാണ് ഋഗ്വേദം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥമായാണ് ഋഗ്വേദം പരിഗണിക്കപ്പെടുന്നത്. ശതാബ്ദങ്ങളായി ഇത് വാചികപാരമ്പര്യത്താൽ സം‌രക്ഷിക്കപ്പെട്ട് വന്നു. പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള ഈ ബൃഹത് ഗ്രന്ഥം പ്രാചീനകാല ഭാരതത്തിലെ ജനങ്ങളെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ആര്യന്മാരുടെ ഭാരതത്തിലേക്കുള്ള പ്രവേശവും അവർ ദസ്യുക്കൾ എന്നു വിളിച്ചിരുന്ന തദ്ദേശവാസികളും തമ്മിലുള്ള യുദ്ധങ്ങളെപ്പറ്റിയും ഈ രണ്ട് ജനതയും തമ്മിൽ കലർന്ന് പുതിയ ജനത രൂപം കൊള്ളുന്നതും അവർ ശത്രുക്കളെ ചെറുത്ത് നിൽക്കാൻ നടത്തുന്ന ശ്രമങ്ങളും ഋഗ്വേദത്തിൽ നിന്ന് ഗ്രഹിക്കാം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍‌വേദങ്ങളില്‍ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രന്‍, വരുണന്‍, അഗ്നി, വായു, സൂര്യന്‍ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തില്‍ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്‍മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തില്‍ ധാരാളമായുണ്ട്.മാനവ രാശിക്ക് ഇന്നു ലഭ്യമായതില്‍ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഋഗ്വേദത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള്‍ അഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഋക്കുകളിൽ മിക്കതും യാഗങ്ങളിലെ ആചാരങ്ങൾ പ്രതിപാദിക്കുന്നവയാണ്. ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്.ഈ മന്ത്രങ്ങള്‍ വെറും സ്തുതികള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്‍ശനങ്ങളുടെ ഉറവിടവുമാണ് അവ.പില്‍കാലത്ത് ഈ മന്ത്രങ്ങള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.
യജുര്‍വേദം
യജ്ഞപ്രധാനമായത് യജുർ‌വേദം. കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം.
സാമവേദം
ഗാനാത്മകമാണ് സാമവേദം (സംസ്കൃതം: सामवेदः) . യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്. ഭഗവാന്‍ ഗീതയില്‍ പറയുന്നു വേദങ്ങളില്‍ വച്ച് ഞാന്‍ സാമവേദമാകുന്നു. യജ്ഞാവസരത്തില്‍ സാധാരണയായി സാമവേദമാണ് പാടാറു ള്ളത്. വേദങ്ങളില്‍ സാമവേദത്തിന് നല്ലൊരു സ്ഥാനം തന്നെ ഉണ്ട്.സപ്തസ്വരങ്ങളാണ് സാമവേദത്തിൽ അടങ്ങിയിരിക്കുന്നത്.
അഥര്‍വ വേദം
അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി എഴുതപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റുള്ള വേദങ്ങളില്‍ നിന്നും വിത്യസ്തമായി ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപെടുന്നു. ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു. നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി. ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.
“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” (ഭഗവത് ഗീത)
സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ ദുർമൂർത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയിൽ ആദിമവാസികളുടെയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവർക്കിടയിൽ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തിൽ ഒരാൾക്കെങ്കിലും. എന്നാൽ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികൾ അല്ല. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായി ത്തീർന്നിട്ടുള്ളതിങ്ങനെയാണ്. വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.
ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂർത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. (ഉത്തരേന്ത്യയിൽ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തർ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്). മന്ത്രമൂർത്തികൾക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോൾ കർമിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോൾ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കർമിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങൾ. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി പ്രാകൃത മന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു. മന്ത്രവാദം ഏകവസ്ത്രമായോ നിർ വസ്ത്രമായോവേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകർമ്മമാണ്
copied#

ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും fb page

അഷ്ടബന്ധം  

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ജോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയൽ ചെർകുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.
അഷ്ടബന്ധം:-

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ജോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയൽ ചെർകുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

ശിവലിംഗ പൂജയുടെ മാഹാത്മ്യം  

പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു.അതി ശക്തനും സമർഥനും ആയിരുന്നു അദ്ദേഹം.ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങവേ വഴിയിൽ ജീർണിച്ചു നാമാവശേഷമായ ഒരു ശിവക്ഷേത്രവും അതിൽ മഞ്ഞും മഴയും വെയിലും കൊണ്ട് കിടന്ന ഒരു ശിവലിംഗവും കാണാൻ ഇടയായി. അദ്ദേഹം അത്യധികം തേജസ്സുള്ള ആ ശിവലിംഗവും കയ്യിലെടുത്തു യാത്ര തുടർന്നു.മാർഗമധ്യേ വേട്ടക്കായി കാട്ടിലെത്തിയ കാണാൻ ഇടയായ ശംബരൻ അദ്ധേഹത്തെ താണ് തോഴുതുകൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.” മഹാപ്രഭോ,അടിയൻ ഒരു വേടനാണ്.വനത്തിൽ നാമാവശേഷമായി കിടന്ന ഒരു ശിവ ക്ഷേത്രത്തിൽ നിന്നും അടിയനു ലഭിച്ചതാണീ ശിവലിംഗം.നീചജാതിക്കാരനായ അടിയനു പൂജാവിധികൾ ഒന്നും തന്നെ അറിയില്ല.അതിനാൽ ദയവുണ്ടായി അങ്ങ് അടിയന്റെ ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെകിൽ അടിയനു പറഞ്ഞു തന്നാലും”ശംബരന്റെ വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശംബരനു യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം ഉപദേശിച്ചു.
“അതിരാവിലെ എഴുന്നേറ്റു കുളിച്ചു ദേഹശുദ്ധി വരുത്തി ശിവലിന്ഗത്തെ ഒരു പാറമേൽ വെച്ച് പുഴവെള്ളം കൊണ്ട് കുളിപ്പിക്കണം പൂജ ചെയ്യുന്നവനരോ അവൻ നിത്യവും വസ്ത്രവും പല്ലും വെളുപ്പിക്കണം.ശിവപൂജക്ക് ഏറ്റവും ശ്രേഷ്ട്ടമായതു ചുടലഭസ്മം ആകയാൽ നീ ആ ഭസ്മം ശിവലിംഗത്തിലും ശരീരത്തിലും പൂശണം.ഫലമൂലാദികളും വരിനെല്ലുചോറും ചാമയും ഭഗവാനു നിവേദിക്കണം. ഒരിക്കലും ശിവപൂജ കഴിയാതെ ഭക്ഷണം കഴിക്കാനും പാടില്ല”

അങ്ങനെ ശംബരൻ പാഞ്ചാല രാജന്റെ ഉപദേശം സ്വീകരിച്ചു ഭഗവാനെ പൂജിക്കാൻ ആരംഭിച്ചു.നെല്ലും ചോറും ലഭ്യമല്ലാതതിനാൽ ചുട്ട ഇറച്ചിയും നിവേദിച്ചു വന്നു. ശംബരന്റെ പൂജയിൽ വേടത്തിയും പങ്കുചേർന്നു വന്നു.വർധിച്ച ഭക്തിയാൽ അവർ ശിവലിംഗ പ്രതിഷ്ട്ടക്ക് സമീപം ഒരു പർണ്ണശാല കെട്ടി പാർത്തു. മാസങ്ങൾ പലതും കഴിഞ്ഞു. ഒരു ദിവസം ചുടലഭസ്മം തേടി വളരെ അലഞ്ഞിട്ടും അതു ലഭിക്കാതെ വന്ന ശംബരന് അതീവ നിരാശയും ദുഖവും ഉണ്ടായി. ഭഗവദ് പൂജക്ക് വിഘ്നം സംഭവിക്കരുതെന്നു മനസിലുറപ്പിച്ച ശംബരൻ തന്റെ പ്രിയ പത്നി പടുതുയർത്തിയ പർണ്ണശാലക്ക് തീ വെച്ചു.ആ പർണ്ണശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല.ആശ്രമാത്തോടൊപ്പം അവളും വെന്തു വെണ്ണീറായി.ശംബരൻ ആ ഭസ്മമെടുത്ത് ശിവലിംഗത്തിലും ശരീരത്തും പൂശി യഥാവിധി പൂജകൾ കഴിച്ചു. പൂജക്ക് ശേഷം പതിവുപോലെ പ്രസാദം നൽകാൻ തന്റെ പത്നിയെ വിളിച്ചു.അത്ഭുതമെന്നു പറയട്ടെ ,ചിരിച്ചുകൊണ്ട് രണ്ടുകയ്യും നീട്ടി പ്രസാദം വാങ്ങാൻ വേടത്തി അടുത്ത് നിക്കുന്നു.ആശ്രമത്തോടൊപ്പം താൻ ഭാര്യയെയും അഗ്നിക്കിരയാക്കിയ കാര്യമോർത്ത് ശംബരൻ അതിശയിച്ചു നിന്നു.അപ്പോൾ വേടത്തി പറഞ്ഞു. അല്ലയോ നാഥാ , പൂജക്ക് വിഘ്നം സംഭവിക്കരുതെന്ന ചിന്തയിൽ ആശ്രമാത്തോടൊപ്പം എന്നേയും അങ്ങ് അഗ്നിക്കിരയാക്കിയെങ്കിലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേ ഇല്ല.ആശ്രമം കത്തിയമരുമ്പോൾ എന്താണ് സംഭവിച്ചതെന്നു എനിക്ക് ഓർമ്മയില്ല .ഈ അത്ഭുതങ്ങൽക്കെല്ലാം കാരണം അങ്ങ് മുടങ്ങാതെ ചെയ്തുവന്ന ശിവലിംഗ പൂജയുടെ മാഹത്മ്യമാണ്. ഇരുവരും ഭക്തിപുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു.ക്ഷണനേരം കൊണ്ട് പുഷ്പക വിമാനത്തിൽ വന്നിറങ്ങിയ ശിവഗണങ്ങൾ ശംബരനേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തെക്ക് പോയി. അങ്ങനെ മുടങ്ങാതെ ശിവലിംഗ പൂജ ചെയ്ത ശംബരനും പത്നിയും ശിവപാദത്തിൽ അലിഞ്ഞു ചേര്ന്നു.

ചിലന്തിയമ്പലം  

ഭാരതത്തിൽ ചിലന്തിയെ  ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ദേവീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം
ചരിത്രം
ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യ ചൂഢാമണിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്.കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്നതാണ് ഈ വിഗ്രഹം. നമ്പൂതിരിമാരുമായുള്ള അവകാശതർകത്തെതുടർന്ന് തന്റെ അവകാശമായ് ലഭിച്ച മഹാവിഷ്ണു,ദേവി,ഗണപതി എന്നീ ദേവ വിഗ്രഹങളിൽ ദേവിയെ ശക്തിഭദ്രൻ കൊടുമണ് പള്ളിയറകാവിലും മഹാവിഷ്ണുവിനെ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.
ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് എന്ന് ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചിട്ടുള്ളതാണ്. ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ശക്തിഭദ്രനും ചിലന്തി അമ്പലവും ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു എന്ന് വ്യക്തമായി കാണുന്നു. ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്.
ക്ഷേത്ര ഐതിഹ്യം
ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽതന്നെ തപസ് അനുഷ്ഠിച്ചുപോന്നു. തുടർന്ന് ഇവരിൽ ചിലന്തികൾ വലകെട്ടുകയും ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ദേവിയുടെ ആത്മചൈതന്യം തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ ലയിച്ചുചേർന്നു എന്നാണ് പറയപ്പെടുന്നത്. അന്നുമുതൽക്കാണത്രെ ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം ക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന്
പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്.