മഹാനവമി, ആയുധ പൂജ

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്പത് രാത്രിയും പത്ത് പകലും നീണ്ടുനില്ക്കുന്ന ഈ ഉത്സവത്തില് ശക്തിയുടെ ഒന്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്വ്വതിയായുംഅടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്പ്പിച്ച്പൂജ നടത്തുന്നു. ധര്മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള് ദേവീ ഭാഗവതത്തിലും മാര്ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്, ചണ്ഡാസുരന്, രക്തബീജന്, ശുഭനിശുംഭന്മാര്, ധൂമ്രലോചനന്, മുണ്ഡാസുരന് എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില് നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്ക്കാണ് നവരാത്രിയാഘോഷത്തില് പ്രാധാന്യം. ഈ ദിവസങ്ങളില് ദുര്ഗ്ഗാഷ്ടമി,മഹാനവമി, വിജയദശമി എന്നീ പേരുകളില് അറിയപ്പെടുന്നു.അഷ്ടമിക്ക് ദുര്ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയുംദശമിക്ക് മഹാസരസ്വതിയെയുംവിശേഷാല് പൂജിക്കുന്നു.രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന് ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു.ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്മയ്ക്കായാണ്ഈ ദിനത്തില് രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില് ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.പഞ്ചപാണ്ഡവര് വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെപൊത്തില് ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്ഷത്തെ വനവാസത്തില് സംരക്ഷണമരുളിയത്ഈ വന്നിമരമായിരുന്നു. പാണ്ഡവര് തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്ഗ്ഗാദേവിയോട് പ്രാര്ത്ഥിച്ചിരുന്നു. അവര്ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്ത്തിയായപ്പോള് മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്വച്ച് പൂജിച്ചു. വനദുര്ഗ്ഗയായുംതിന്മകളെ അടക്കി നന്മകള്ക്ക് വിജയമേകുന്നവളായും മനസ്സില് കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില് ആയുധങ്ങള് തിരിച്ചെടുത്തു.അവര് നവരാത്രി ദിവസം ആയുധങ്ങള് വച്ച് പൂജിച്ചതിനാല് ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രി മഹാത്മ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രി വ്രതം

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും
മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും
പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും
ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം

സരസ്വതി സ്തുതി

സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ

സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം

യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ

നവരാത്രി മഹാത്മ്യം

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി
അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

‘ ശരന്നവരാത്രി ‘ആദ്ധ്യാത്മിക ചികിത്സ’യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ ‘ദേവീജാഗരണ്‍’ എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.

ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

Facebook Page : https://www.facebook.com/hinduacharam

ഭക്‌തിയുടെ പ്രദക്ഷിണ വഴികള്‍  

ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ. നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.

ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.

ക്ഷേത്രങ്ങള്‍ മാനവികതയുടെ പ്രതീകങ്ങളാണ്‌. ഭക്‌തന്‌ ഭഗവാനിലുള്ള വിശ്വാസം; ഭഗവാന്‌ ഭക്‌തനോട്‌ തോന്നുന്ന വാത്സല്യം തുടങ്ങിയവ ക്ഷേത്രദര്‍ശന വേളയില്‍ പ്രതിഫലിക്കും.

എത്രയെത്ര ദുഃഖങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും ക്ഷേത്രത്തിലെത്തുന്ന വേളയില്‍ത്തന്നെ അതെല്ലാം വിസ്‌മരിക്കാനാവും.

ക്ഷേത്രദര്‍ശനമെന്നത്‌ വെറും ഔപചാരികമായ ചടങ്ങ്‌ മാത്രമാകരുത്‌. സതീര്‍ത്ഥ്യനെങ്കിലും പരമകാരുണികനായ ഭഗവാനെ ദര്‍ശിക്കാനെത്തുമ്പോള്‍ പണ്ട്‌ കുചേലന്റെ കരങ്ങളില്‍ ഭഗവാന്‌ സമര്‍പ്പിക്കുവാന്‍ ദാരിദ്ര്യത്തില്‍ പൊതിഞ്ഞ ഒരവല്‍ക്കിഴിയാണ്‌ കരുതിയിരുന്നതെങ്കിലും അതില്‍ നിറഞ്ഞു നിന്നത്‌ ഭക്‌തിമാത്രമായിരുന്നു.

അതേ ഭക്‌തിയാണ്‌ ഈ യുഗത്തിലും ഭക്‌തര്‍ പിന്തുടരേണ്ടത്‌. ക്ഷേത്രത്തിലെത്തുന്ന ഭക്‌തന്‍ സ്വര്‍ണ്ണമോ, പണമോ, വിലകൂടിയ മറ്റ്‌ ദ്രവ്യങ്ങളോ കാണിക്കയായി സമര്‍പ്പിക്കണമെന്നില്ല. മറിച്ച്‌ തന്നാലാവുംവിധം വഴിപാടുകള്‍ സമര്‍പ്പിച്ച്‌ (അത്‌ പുഷ്‌പമോ, ചന്ദനത്തിരിയോ, കര്‍പ്പൂരമോ, എണ്ണയോ ആകാം) ദര്‍ശനത്തിന്റെ പുണ്യം നേടാവുന്നതാണ്‌.

ക്ഷേത്രങ്ങളില്‍ ഭക്‌തിസാന്ദ്രമായ ഒരു അന്തരീക്ഷമാണുള്ളത്‌. അതിന്‌ ഭംഗം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്‌തുകൂടാ.

നാമം ജപിച്ചുകൊണ്ട്‌ ദര്‍ശനം നടത്തിയെങ്കില്‍ മാത്രമേ ആ ദര്‍ശനത്തിന്‌ ഫലപ്രാപ്‌തിയുണ്ടാകൂ.

ശ്രീകോവിലിന്റെ ഇടത്തോ, വലത്തോ കൂപ്പുകരങ്ങളുമായി നിന്നുകൊണ്ട്‌ ദര്‍ശനം നടത്തുകയാകും നല്ലത്‌.

ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്‌ പുരോഹിതര്‍. പൂജാവിധികള്‍ യഥാവിധി ചെയ്യുന്ന ഇവരെ ‘തിരുമേനി’യെന്നോ, തിരുമനസ്സെന്നോ, പോറ്റിയെന്നോ വിളിക്കപ്പെടുന്നു. ഇവരാണ്‌ ഭഗവത്‌ പ്രസാദം ഭക്‌തനിലേക്ക്‌ എത്തിക്കുന്നത്‌. പ്രസാദം വാങ്ങുന്ന സന്ദര്‍ഭത്തില്‍ ദീപം, ധൂപം, തീര്‍ത്ഥം, ചന്ദനം, പുഷ്‌പം എന്നിവ നിറഞ്ഞ മനസ്സോടെ വിധി പ്രകാരം സ്വീകരിക്കേണ്ടതാകുന്നു.

രോഗദുരിതങ്ങളില്‍ നിന്നും ജീവിതത്തിലെ പല പ്രതിസന്ധികളില്‍നിന്നുമുള്ള മോചനത്തിന്റെ, ഇച്‌ഛാശക്‌തിയുടെ ഒരു പ്രതിഫലനം അതിലടങ്ങിയിരിക്കുന്നു.

തീര്‍ത്ഥം വലതുകരത്താല്‍ സ്വീകരിച്ച്‌ അല്‌പം സേവിച്ചതിനുശേഷം ബാക്കിവരുന്നത്‌ തലയില്‍ തളിക്കാവുന്നതാണ്‌.

ക്ഷേത്രദര്‍ശനവേളകളില്‍ നടത്തപ്പെടുന്ന അര്‍ച്ചനകള്‍, മറ്റ്‌ പൂജകള്‍ മുതലായവയുടെ പ്രസാദം സ്വീകരിക്കുമ്പോള്‍ യഥാശക്‌തി ദക്ഷിണ നല്‍കേണ്ടതാണ്‌. ദക്ഷിണ നല്‍കാതെ നടത്തപ്പെടുന്ന പൂജകള്‍ക്കോ കര്‍മ്മങ്ങള്‍ക്കോ ഫലപ്രാപ്‌തി ലഭിക്കില്ല.

യജ്‌ഞപുരുഷനാണ്‌ മഹാവിഷ്‌ണു. അദ്ദേഹത്തിന്റെ പത്നിയാണ്‌ ദക്ഷിണാദേവി. ആ ദേവിയെ സങ്കല്‍പ്പിച്ചാണ്‌ ദക്ഷിണകൊടുത്തുവരുന്നത്‌.

ദക്ഷിണ നല്‍കാന്‍ വെറ്റില, പാക്ക്‌, നാണയം മുതലായവയാണ്‌ വേണ്ടത്‌. വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും (ബ്രഹ്‌മ-വിഷ്‌ണു- മഹേശ്വരന്മാര്‍) പാക്കും പണവും ലക്ഷ്‌മി സ്വരൂപത്തെയും സൂചിപ്പിക്കുന്നു.

ഈ യുഗത്തില്‍ മനുഷ്യ മനസ്സുകള്‍ നിറയേണ്ടത്‌ ഭക്‌തിയാലാവണം. അവിടെ അസൂയയ്‌ക്കും കുടിലതകള്‍ക്കും സ്‌ഥാനമുണ്ടാകരുത്‌.

ദ്വാപരയുഗത്തിലെ കുചേലന്റെ നിസ്വാര്‍ത്ഥമായ ഭക്‌തി, അതില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ ഈ കലിയുഗത്തിലും ഭക്‌തിയുടെ പ്രദക്ഷിണ വീഥികളിലൂടെ ഭഗവത്നാമങ്ങള്‍ ജപിച്ചുകൊണ്ട്‌ സാവധാനം സഞ്ചരിക്കുക. കാരുണ്യവാനായ ഭഗവാന്റെ അനുഗ്രഹപ്രസാദം എല്ലാവര്‍ക്കും ഉണ്ടാകുമാറാകട്ടെ.

പൂജാമുറിയുടെ പ്രാധാന്യം  

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക.

തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം. സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌.

ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

വീട്ടിലൊരു പൂജാമുറി ആവശ്യമാണോന്ന്‌ ചോദിച്ചാല്‍ അല്ലേയല്ല. എന്നാല്‍ അതുള്ളത്‌ നല്ലതല്ലേ എന്നായാല്‍ വളരെ നല്ലത്‌ എന്ന്‌ പറയും.

പണ്ടൊക്കെ ക്ഷേത്രങ്ങളുടെ കുറവുകൊണ്ടും വീടുമായുള്ള ദൂരംകൊണ്ടും വാഹന അസൗകര്യം കൊണ്ടുമായിരുന്നു വീട്ടിലെ പൂജാമുറിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌. എന്നാല്‍ ഇതിന്‌ ചില സ്‌ഥാനങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ പാലിച്ചെങ്കില്‍ മാത്രമേ അതുകൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

വാസ്‌തുശാസ്‌ത്രപരമായി ചിന്തിച്ചാല്‍ പൂജാമുറിക്ക്‌ വീടിന്റെ അഗ്നികോണും (തെക്കുകിഴക്ക്‌) വായുകോണും (വടക്കുപടിഞ്ഞാറ്‌) ഒഴിവാക്കിയാല്‍ മറ്റെവിടെയും സ്‌ഥാനമുണ്ട്‌.

ഇതില്‍ ഒന്നാമത്‌ വീടിന്റെ നടുക്കായ ബ്രഹ്‌മസ്‌ഥാനമാണ്‌. പിന്നെ ഈശാനകോണിലും (വടക്കുകിഴക്ക്‌) അതുകഴിഞ്ഞ്‌ കന്നിമൂലയിലും (തെക്കുപടിഞ്ഞാറ്‌) പിന്നെ കിഴക്കോ, പടിഞ്ഞാറോ ഒക്കെ ആവാം.

പൂജാമുറിയുടെ ദര്‍ശനം സാധാരണ കിഴക്കോ പടിഞ്ഞാറോ ആണ്‌ വേണ്ടത്‌. നേരെ കക്കൂസ്‌, സെപ്‌റ്റിക്‌ ടാങ്ക്‌, ദമ്പതിമാരുടെ കിടപ്പുമുറി എന്നിവ ഒഴിവാക്കണം. അതുപോലെ സ്‌റ്റെയര്‍കെയ്‌സിനടിയിലും പൂജാമുറി ഒഴിവാക്കണം.

സാധാരണ കട്ടിളയേക്കാള്‍ വാസ്‌തുശാസ്‌ത്രത്തിലെ അളവ്‌ നോക്കി പൊക്കം കുറഞ്ഞ കട്ടിളയാണ്‌ നല്ലത്‌. തടിയുടെ ചുവട്‌ കീഴോട്ടും പടിയുടെ ചുവട്‌ തെക്കോട്ടോ, പടിഞ്ഞാറോട്ടോ പാടുള്ളൂ. പൂജാമുറിയുടെ ഉളളളവ്‌ പടിഞ്ഞാറ്‌ ദര്‍ശനമെങ്കില്‍ ധ്വജയോനിയും കിഴക്ക്‌ ദര്‍ശനമായാല്‍ മറ്റ്‌ മൂന്ന്‌ യോനികളുമാകാം.

മണികള്‍ പിടിപ്പിച്ച രണ്ടുപാളി കതകാണ്‌ നല്ലത്‌. പ്രധാന ദേവനെ മാത്രം പീഠത്തില്‍ പട്ടുവിരിച്ച്‌ വയ്‌ക്കണം. ഒരു ഫോട്ടോയും പരസ്‌പരം മുട്ടിയിരിക്കാന്‍ പാടില്ല.

മരിച്ചവരുടെയും ആള്‍ദൈവങ്ങളുടെയും മണ്‍മറഞ്ഞ മഹാന്മാരുടെയും ഫോട്ടോകള്‍ പൂജാമുറിയില്‍ ഒഴിവാക്കുകയാണ്‌ നല്ലത്‌; കാരണം തഥാസ്‌തു എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിപ്പിക്കുന്നവനാണ്‌ ദൈവം.
മനുഷ്യനായി പിറന്നവര്‍ക്കൊന്നും ആ കഴിവില്ല. എത്ര വലിയ ആചാര്യനാണെങ്കിലും ദൈവഫോട്ടോയ്‌ക്ക് സമമായി വയ്‌ക്കുന്നതില്‍ അല്‌പം അനൗചിത്യമുണ്ട്‌.

അതുപോലെ ചില ഫോട്ടോകള്‍ ഒഴിവാക്കണമെന്ന വിശ്വാസവുമുണ്ട്‌. ഭദ്രകാളി, തലമുട്ടയടിച്ച മുരുകന്‍, പുലി വാഹനനായ അയ്യപ്പന്‍, ഓടക്കുഴലൂതുന്ന കൃഷ്‌ണന്‍, നെഞ്ചുപിളര്‍ന്നുനില്‍ക്കുന്ന ഹനുമാന്‍… എന്താണ്‌ ഇതിലെ യുക്‌തിയെന്നറിയില്ല.

എങ്കിലും സാമാന്യമായി പറഞ്ഞാല്‍ അഭയമുദ്രയുള്ള (അനുഗ്രഹം) ഏതൊരു ഫോട്ടോയും പൂജാമുറിയില്‍ വയ്‌ക്കാം. ഉള്ളു പൊള്ളയായ പ്ലാസ്‌റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മ്മിച്ച വിഗ്രഹം വിളക്കു കത്തിക്കുന്നിടത്ത്‌ വയ്‌ക്കണമെങ്കില്‍ അതില്‍ നെല്ല്‌ നിറയ്‌ക്കണം.

യന്ത്രങ്ങള്‍ വയ്‌ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവേണം. അതില്‍ പുള്ളിക്കുത്തുകള്‍ വരാന്‍ പാടില്ല. കാലാകാലങ്ങളിലുള്ള പൂജയും കാലാവധിയും മനസ്സിലാക്കണം.

കീറിയതും ചില്ലുപൊട്ടിയതുമായ ഫോട്ടോകള്‍ തീരെ പാടില്ല. രണ്ടിഞ്ചില്‍ കൂടുതല്‍ പൊക്കമുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ പാടില്ലെന്ന്‌ പറയുന്നു. ബിംബം വലുതായാല്‍ ദേവാലയമായിപ്പോകുമത്രേ. ഇതില്‍ അല്‌പം വിയോജിപ്പുണ്ട്‌.

ചെറിയ വിഗ്രഹത്തില്‍ ദൈവചൈതന്യം ഉണ്ടാവില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്‌? അങ്ങനെയെങ്കില്‍ ആ വിഗ്രഹത്തെവച്ച്‌ പ്രാര്‍ത്ഥിച്ചിട്ടോ, പൂജിച്ചിട്ടോ എന്താണ്‌ കാര്യം?

നമ്മുടെ സങ്കട നിവര്‍ത്തിക്കാണ്‌ പൂജാമുറിയില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത്‌. അതിന്‌ ഫലമുണ്ടാവണം.
വിഗ്രഹം അല്‌പം വലുതായാലേ മനസ്സിന്‌ തൃപ്‌തി കിട്ടുംവിധം ഒരു മാല കെട്ടിയിടാനും കണ്‍ കുളിര്‍ക്കെ കാണാനും പറ്റൂ.

തൂക്കുവിളക്ക്‌ പാടില്ല, കര്‍പ്പൂരം ഉഴിയരുത്‌, മണി അടിക്കരുത്‌, മാല കെട്ടിയിടരുത്‌… എന്നൊക്കെയുള്ള അനാവശ്യ നൂലാമാലകള്‍ കൊണ്ടാണ്‌ ഹൈന്ദവന്‌ പ്രാര്‍ത്ഥനപോലും നഷ്‌ടമായത്‌.

കൃത്യമായി അമ്പലത്തില്‍ പോകുന്നതോ സന്ധ്യാസമയത്ത്‌ പ്രാര്‍ത്ഥിക്കുന്നതോ ആയ എത്ര ഹിന്ദുഭവനങ്ങള്‍ ഇന്നുണ്ട്‌? അതുകൊണ്ടാണല്ലോ ജീവിതത്തില്‍ നിന്നും ഇവര്‍ താഴോട്ട്‌ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌.

ദിവസവും വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കുന്നതും മാലകെട്ടിയിടുന്നതും കര്‍പ്പൂരം ഉഴിയുന്നതുമൊക്കെ നല്ലതുതന്നെ. അത്‌ മുടങ്ങിപ്പോയാല്‍ ദൈവകോപം ഉണ്ടാകുമെന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

നിത്യവും പാല്‌ കുടിക്കുന്നൊരാള്‍ക്ക്‌ കുറച്ചു ദിവസം അത്‌ മുടങ്ങിപ്പോയാല്‍ ഒരുപക്ഷേ, അല്‌പം ക്ഷീണമുണ്ടാകുമെന്നല്ലാതെ അയാള്‍ ചത്തൊന്നും പോകില്ല.

ഒന്നും മനഃപൂര്‍വ്വമല്ലല്ലോ ഇനി അങ്ങനെ ആണെങ്കില്‍ത്തന്നെയും ഒന്നും സംഭവിക്കില്ല. നമ്മടെ ആയുസ്സിനെ അറിയുന്ന ശക്‌തിയെ ആണ്‌ നമ്മള്‍ ആരാധിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ ശക്‌തിയെ ദൈവമെന്ന്‌ വിളിക്കുന്നത്‌.

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക. തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം.

സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌. ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

അമിതീസ്‌റ്റ്, ടൊര്‍മ്മലിന്‍ സ്‌റ്റോ ണ്‍ പൂജാമുറിയില്‍ വയ്‌ക്കുന്നത്‌ നല്ലത്‌. പ്രധാനമായും ആരാധിക്കുന്ന വിഗ്രഹത്തെ നമ്മള്‍ പൈസ കൊടുത്ത്‌ വാങ്ങണം. ഗിഫ്‌റ്റ് പ്രതിമ വേണ്ട.

ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന പ്രസാദത്തിലെ പൂക്കള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പൂജാമുറിയില്‍ വയ്‌ക്കരുത്‌.
എന്നും വിളക്കു തെളിക്കാനാകാത്തവര്‍ക്ക്‌ ദേവന്റെ പ്രധാന ദിവസങ്ങളിലെങ്കിലും ഓണം, വിഷു, നവരാത്രി, ശിവരാത്രിവാവ്‌, മാസപ്പിറവി, വിളക്ക്‌ തെളിയുന്നത്‌ മുടക്കാതിരിക്കുക.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ പൂജാമുറിയിലെ വൃത്തിതന്നെയാണ്‌.

ഒരുകാര്യം ഉറപ്പിച്ചു പറയാം. ദിവസവും പത്തോ, ഇരുപതോ മിനിറ്റ്‌ ഏകാഗ്രതയോടെ ദൈവത്തിന്‌ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ സാധാരണ ദോഷാനുഭവങ്ങള്‍ ഉണ്ടാവുകയില്ല. തന്നെയുമല്ല; നമ്മളാഗ്രഹിക്കുന്ന ഏതൊരു കാര്യവും ദൈവം സാധിച്ചു തരികയും ചെയ്യും.

എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ എത്ര പ്രാര്‍ത്ഥിച്ചാലും നടക്കാതെ വരും. അനര്‍ഹമായതോ പിന്നീട്‌ ദുരനുഭങ്ങള്‍ വരുന്നതോ ആയ നമ്മുടെ ഇഷ്‌ടത്തെ ദൈവം ഒരിക്കലും നടത്തിത്തരില്ല; അതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

കട്ടികള്‍ക്ക്‌ പടക്കം വാങ്ങുമ്പോള്‍ മത്താപ്പൂവും, കമ്പിത്തിരിയും നമ്മള്‍ എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കും. എന്നാല്‍, ഗുണ്ടിനുവേണ്ടി എത്ര കരഞ്ഞാലും വാങ്ങിക്കെ ാടുക്കില്ലല്ലോ. ഒന്നോര്‍ക്കുക;

നമ്മുടെ പല പ്രാര്‍ത്ഥനകളും ഫലിക്കാതെ പോകുന്നതിന്റെ കാരണം പ്രധാനമായും ഏകാഗ്രത ഇല്ലായ്‌മയാണ്‌.
പിന്നെയുള്ളത്‌ നടക്കുമോയെന്നുള്ള സംശയവും. നമ്മുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സൂക്ഷ്‌മമായി ചിന്തിച്ചാല്‍ നമ്മടെ ഏകാഗ്രതയിലേക്ക്‌ നയിക്കുന്നതായി കാണാം. അങ്ങനെയുള്ള ചിന്തയിലുല്‍പ്പാദിപ്പിക്കുന്ന ബയോകെമിക്കല്‍ എനര്‍ജി മാത്രം മതി നമ്മുടെ കാര്യം നടന്നു കിട്ടാന്‍. പിന്നെ ഉപാസനാമൂര്‍ത്തി കൂടി വരുമെങ്കില്‍ എല്ലാം ശുഭമാകും.

പൊട്ടുതൊടുന്നത്  

ആത്മീയ പുരോഗതിയുടെ പ്രതീകമാണെന്നാണ് സങ്കല്പ്പം. ശ്രീപരമേശ്വരന്റെ തൃക്കണ്ണായി കാണുന്ന ഭാഗത്താണ് സാധാരണ പൊട്ടുതൊടുന്നത്. കുങ്കുമമോ, ചന്ദനമോ, ഭസ്മമോ കുറിയിടുന്നതിന്ഉപയോഗിച്ചുവരുന്നുണ്ട്. ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് തിലകം ചാര്ത്തലിനെ കണ്ടുവരുന്നതെങ്കിലും ഇതിന് മതവിശ്വാസവുമായിബന്ധപ്പെട്ടല്ലാതെ തന്നെ വ്യക്തിയില് നിര്ണ്ണായക സ്വാധീനം ചെലുത്താന് കഴിയുന്നുണ്ട്.ഭ്രൂമധ്യം എന്ന മനുഷ്യശരീരത്തിലെ ആറാമത്തെ ഊര്ജ്ജ കേന്ദ്രത്തിലാണ്പൊട്ടിടുന്നത്. ഈ കേന്ദ്രത്തില് ദൃഷ്ടിയുറപ്പിച്ചാണ് “ഹിപ്നോട്ടിക് ” നിദ്രയില് വിധേയമാക്കുന്നത് തന്നെ. ഭ്രൂമധ്യത്തില്കുങ്കുമം അണിയുമ്പോള് സൂര്യരശ്മിയില്നിന്നുള്ള ഔഷധാംശത്തെ കുങ്കുമം ആഗിരണം ചെയ്യുകയും ആജ്ഞാചക്രത്തിലൂടെ ഈ അംശത്തെ മനുഷ്യമസ്തിഷ്ക്കത്തിലേയ്ക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ബ്രാഹ്മമുഹൂര്ത്തത്തില് ചന്ദനവും പുലര്ച്ചെ കുങ്കുമവും സായാഹ്നത്തില് ഭസ്മവും ധരിക്കുന്നത് നാഡീശോധനത്തിനുംരോഗനിവാരണത്തിനും ഉത്തമമാണെന്ന്സൂര്യരശ്മികളെയും മനുഷ്യശരീരത്തെയും ബന്ധപ്പെടുത്തിയപഠനങ്ങള് വെളിപ്പെടുത്തിയിട്ടുണ്ട്.ചന്ദനവും ഭസ്മവും ധരിക്കാന് പ്രത്യേക വിധികളും ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നുണ്ട്.നെറ്റിയില് :- ഓം കേശവായ നമഃകണ്ഠത്തില് :- ഓം പുരുഷോത്തമായ നമഃഹൃദയത്തില് :- ഓം വൈകുണ്ഠായ നമഃനാഭിയില് :- ഓം നാരായണായ നമഃപിന്നില് :- ഓം പത്മനാഭായ നമഃഇടതുവശം :- ഓം വിഷ്ണവേ നമഃവലതുവശം :- ഓം വാമനായ നമഃഇടതുചെവിയില് :- ഓം യമുനായ നമഃവലതുചെവിയില് :- ഓം ഹരയേ നമഃമസ്തകത്തില് :- ഓം ഹൃഷീകേശായ നമഃപിന്കഴുത്തില്:- ഓം ദാമോദരായ നമഃഎന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്.ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്ത്തും ധരിക്കണം. സായാഹ്നത്തില് ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന് വിധി അനുവദിക്കുന്നുള്ളൂ.

വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?  

വിഘ്നങ്ങളൊഴിയാന്, ഗണപതിക്ഷേത്രത്തില് തൊഴുതുമടങ്ങാന്, ഭക്തര്ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില് പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്.”വലം കയ്യാല് വാമശ്രവണവുമിട കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരംമറ്റൊരു ദേവസന്നിധിയിലുംഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയില് പ്രധാനവുമാണ്.ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടിഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്വശത്തുകൂടിഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്.ഇത്തരത്തില് ചെയ്യുന്ന ഭക്തരില് നിന്നും വിഘ്നങ്ങള് മാഞ്ഞുപോകുമെന്നാണ് വിശ്വാസം.എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് കണ്ടുപിടുത്തം

ശിവന്റെ’ നടയില് തൊഴുതുകഴിഞ്ഞാല് അല്‌പസമയം ഒന്നിരുന്നിട്ടേപോകാവൂ.  

‘ശിവന്റെ’ നടയില് തൊഴുതുകഴിഞ്ഞാല് അല്‌പസമയം ഒന്നിരുന്നിട്ടേപോകാവൂ. ഇതിന്‌ കാരണം ”ശിവ” ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന് തൊഴാന് വരുമ്പോള്തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടുവരാന് കല്‌പന കൊടുക്കും. അവര് തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാംഇരിക്കാതെപോന്നാല് ഭൂതഗണങ്ങള് ക്ഷേത്രമതില്വരെ നമ്മെ പിന്തുടരും. ധാരാളം പേര് തൊഴാന് വരുന്ന ക്ഷേത്രത്തില് എല്ലാവര്ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെനാം നേരേ പോന്നാല് അവര്ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും.നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന് അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌.

ഗണേശ ചതുർത്ഥി  

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനാണ് ഗണപതി. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ ‘ശ്രീ’ എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ ‘ഗണേശ സഹസ്രനാമാലാപനത്തിൽ’ ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്.

ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.

1) വിനായകൻ
2) വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ)
3) ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ)
4) ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം)
5) ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ)
6) ഹേരംബ
7) ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ)
8) ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ.

പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്.
ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് , വിഘ്നേ ശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്

ദാനദക്ഷിണാദികള്‍  

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. ‘ദക്ഷിണ’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.
വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.
കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു.

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

വിവാഹത്തിനു കഴുത്തില് താലി ചാര്ത്തുന്നതെന്തിന്?  

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല് വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തില് നിന്നും മാംഗല്യം ( വിവാഹം )എന്നര്ത്ഥ മുണ്ടായി. സൂത്രമെന്നാല് ചരട് എന്നര്ത്ഥം.പുരുഷനാല് ഒരു സ്ത്രീയുടെ കഴുത്തില് ചരടു കെട്ടുമ്പോള് ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരംബന്ധിക്കപ്പെട്ടു എന്നര്ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില് സ്വര്ണ്ണാദിയാല് നിര്മ്മിച്ച ഒരു താലി ഉണ്ടായിരിക്കും.ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്ബ്രഹ്മാവും, താലിമദ്ധ്യത്തില് വിഷ്ണുവും, താലിമൂലത്തില് മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് ( കൊളുത്ത് ) സര്വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോള് പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില് നിക്ഷിപ്തമായിരിക്കുന്നത്.സ്ത്രീ വിധവയാകുമ്പോള്ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ്‌ ( ഈശ്വരന് ) വ്യക്തമാവുകയും ആണ്. അപ്പോള് ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള് താലിച്ചരട് കഴുത്തില് നിന്നും മാറ്റിക്കളയുന്നതും.