ദുർഗ്ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന് വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായനവരാത്രിപൂജയിലെഎട്ടാമത്തെ ദിനമാണിത്. ശ്രീരാമന് രാവണനെ നിഗ്രഹിക്കുന്നതിന് ദുര്ഗാദേവിയുടെഅനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്ഗാഷ്ടമി എന്ന പേരില് ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെപ്രതിപദം മുതല് നവമി(മഹാനവമി) വരെയുള്ള ഒന്പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില് രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന്ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന്വിശേഷദിവസമാണ് വിജയദശമി. ദുര്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്ദിനി ആയദുര്ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്വതിയും) ഒരേ ദേവിയുടെതന്നെ മൂര്ത്തിഭേദങ്ങളാണ്.ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്ഗാഷ്ടമിപൂജനടത്തിവരുന്നു.ദുര്ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില് ആരാധിക്കുന്നത്.കേരളത്തില് ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത്ദുര്ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല് പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയുംഅന്നുതൊട്ട് ഒന്പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്,സംഗീതാദി കലാപ്രകടനങ്ങള്, ബൊമ്മക്കൊലു ഒരുക്കല് തുടങ്ങിയവയും നടത്തുന്നു.ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില് സ്വാതിതിരുനാള്മഹാരാജാവിന്റെ കാലം മുതല് നവരാത്രി പൂജയും ഒന്പതുദിവസത്തെസംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്നദിവസം മുതല് ഓരോ പ്രദേശത്തെയും ജനങ്ങള് ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്, ആയുധങ്ങള് തുടങ്ങിയവ പൂജാപീഠത്തിനു മുന്നില് സമര്പ്പിക്കുകയും വിജയദശമി നാളില് അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര് കുട്ടികളുടെ വിദ്യാരംഭത്തിന്ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്. നവരാത്രിപൂജ എന്ന വ്രതംദുര്ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്. ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള് ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില് ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില് 2 വയസ്സായവള് കുമാരി, 3 വയസ്സ് എത്തിയവള് ത്രിമൂര്ത്തി, 4 വയസ്സുള്ളവള് കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള് കാളി, 7-ല് ആയവള് ചണ്ഡിക, 8 പൂര്ത്തിയായവള് ശാംഭവി, 9-ലെത്തുന്നവള്ദുര്ഗ എന്നിവരാണുള്ളത്. എന്നാല് 2 വയസ്സ്തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന് പാടില്ല എന്നും വിധിയുണ്ട്

മൂകനേയും കവിയാക്കുന്നവൾ മൂകാംബിക  

പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ)മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ ആവാസസ്ഥാനമായിരുന്നെങ്കിലും അതിരമണീയമായിരുന്നു.അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു.മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി.അങ്ങിനെ അവിടം ‘കോലാപുര’മെന്ന പേരിലറിയപ്പെട്ടു.കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു.അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി.കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു.ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ ‘ഋഷ്യമൂകാചലത്തിൽ ‘തപസ്സു തുടങ്ങി.അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി.അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു.മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട്പ്രാർത്ഥിച്ചു.അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു.തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി.അങ്ങനെ ത്രിമൂർത്തികളൊരുമിച്ച്ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു.അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു.ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല.ദേവിഅവനെ മൂകനാക്കിത്തീർത്തു.മൂകരൂപിയായിഅവൻറ നാവിൽ കുടികൊണ്ടതിനാൽ ‘മൂകാംബിക’ എന്ന് ദേവിക്ക് നാമമായി.ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി.അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല.അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു.ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു.അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായുംവാമഭാഗത്തു കാളി,ലക്ഷ്മി,വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു.പിന്നീട്അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ,നഞ്ചുണ്ടേശ്വരൻ,പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി,വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു.സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തുപൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു.ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം.അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളുംചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്.ശുക്ലതീർത്ഥം,അഗ്നിതീർത്ഥം,ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി,ചിത്രമൂല,ഗണപതിഗുഹ തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു.”അമ്മേ നാരായണാ”
Copied #ഹിന്ദുത്വവും ക്ഷേത്രാചാരങളും fb page

നവരാത്രി മഹാത്മ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം. തമിഴ്നാട്ടില്‍ നവരാത്രിക്കാലത്ത് ബ്രാഹ്മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു‍.കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം. എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. ആയുധ പൂജയെക്കുറിച്ച് പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

നവരാത്രി വ്രതം

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും
മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.

മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും
പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും
ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.
ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം

സരസ്വതി സ്തുതി

സരസ്വതിനമസ്തുഭ്യം
വരദേകാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിന്ധിര്‍ഭവതു മേ സദാ

സരസ്വതി മഹാദേവി
ത്രിഷ്ഠലോകേഷു പൂജിതേ
കാമരൂപി കലാജ്ഞാനി
നാനോ ദേവി സരസ്വതി

സുരാസുരൈഃ സേവിത പാദപങ്കജാ
കരേവിരാജത് കമനീയ പുസ്തകം
വിരിഞ്ചപത്നീ കമലാസന സ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതി സരസിജ കേസര പ്രഭാ
തപസ്വിനി സിത കമലാസന പ്രിയാ
ഘനസ്തനീ കലേ വിലോല ലോചന
മനസ്സിനീ ഭവതു വരപ്രസാദിനീ

സരസ്വതീ നമസ്തുഭ്യം
സര്‍വദേവി നമോ നമഃ
ശാന്തരൂപാ ശശിധരേ:
സര്‍വയോഗേ നമേ നമ:

നിത്യാനന്ദേ നിരാധാരേ
നിഷ്കളായൈ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
വിദ്യാധരേ വിശാലാക്ഷി
ശുദ്ധജ്ഞാനേ നമോ നമ

ശുദ്ധസ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോ നമഃ
ശബ്ദബ്രഹ്മി ചതുര്‍ഹസ്തേ
സര്‍വസിദ്ധൈ നമോ നമഃ

മുക്കാലംകൃത സര്‍വാംഗ്യൈ
മൂലാധാരേ നമോ നമഃ
മൂലമന്ത്രസ്വരൂപയൈ
മൂലശക്ത്യൈ നമോ നമഃ
വാണ്യൈവരദഹസ്തായൈ
വരദായൈ നമോ നമഃ

വേദായൈ വേദരൂപായൈ
വേദവേദ്യേ നമോ നമഃ
ഗുണദോഷ വിവര്‍ജിന്യൈ
ഗുണദീപ്ത്യൈ നമോ നമഃ

സര്‍വജ്ഞാനേ സദാനന്ദേ
സര്‍വരൂ‍പേ നമോ നമഃ
സര്‍വജ്ഞായൈ സദാനന്ദ
സമ്പന്നായൈ നമോ നമഃ

യോഗരൂപേ രമാദേന്യൈ
യോഗാനന്ദേ നമോ നമഃ
ദിവ്യജ്ഞായൈ ത്രിനേത്രായൈ
ദിവ്യമൂര്‍ത്ത്യൈ നമോ നമഃ

അര്‍ദ്ധചന്ദ്രധരേ ദേവി
ചന്ദ്രരൂപേ നമോ നമഃ
ചന്ദ്രാദിത്യസമേ ദേവി
ചന്ദ്രഭൂഷേ നമോ നമഃ

അണുരൂപേ മഹാരൂപേ
വിശ്വരൂപേ നമോ നമഃ
അണിമാദൃഷ്ട സിദ്ധായൈ
ആനന്ദായൈ നമോ നമഃ

ജ്ഞാനവിജ്ഞാനന്ദ്രായൈ
ജ്ഞാനമൂര്‍ത്തേ നമോ നമഃ
നാനോശാസ്ത്ര സ്വരൂപായൈ
നാനാരൂപേ നമോ നമഃ

പദ്മജേ പദ്മവംശേ ച
പദ്മരൂപേ നമോ നമഃ
പരമേഷ്ടൈ പരാമൂര്‍ത്ത്യൈ
നമസ്തേ പാപനാശിനി

മഹാദേവ്യൈ മഹാകാജ്യൈ
മഹാലക്ഷ്മൈ നമോ നമഃ
ബ്രഹ്മവിഷ്ണു ശിവാഖ്യായൈ
ബ്രഹ്മനാര്യൈ നമോ നമഃ

കമലാകര ഗേഗായൈ
കാമരൂപേ നമോ നമഃ
കപാലി പ്രണനാഥായൈ
കര്‍മ്മം, ചൈനമോ നമഃ

സരസ്വതി ധ്യാനശ്ലോകം

യാകുന്ദേതു തുഷാരഹാരധവളാ
യാശുഭ്രവസ്ത്രാ വൃതാ
യാവീണ വരദണ്ഡ മണ്ഡിതകരാ
യാശ്വേത പത്മാസനാ
യാബ്രഹ്മാച്യുത ശങ്കരപ്രഭുതിഭിര്‍
ഭേവൈഃസദാപൂജിതം
സാമാം പാതുസരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാഃ

നവരാത്രി മഹാത്മ്യം

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം
പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങള്‍ ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവഗോചരമായിത്തീരുന്നു.

ബ്രഹ്മാണ്ഡത്തിലെ സര്‍വ്വപ്രധാനമായ സത്തയുടെ രൂപത്തില്‍
വര്‍ത്തിക്കുന്ന ജഗദംബികയെ നിത്യ, വ്യാപിനി, പൂര്‍ണ്ണ, സ്വതന്ത്ര, ആന്ദ, കുണ്ഡലിനീ, അനാഹത, ദിവ്യ, മാതാ എന്നിങ്ങനെ പല രൂപങ്ങളില്‍ വ്യവഹരിച്ചുപോരുന്നു. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും അതില്‍ സന്നിധാനം ചെയ്തരുളുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു. ആ ജഗദംബിക സമസ്ത ജീവജാലങ്ങളെയും അനുഗ്രഹിപ്പാനായി പ്രത്യേകം മിന്നിവിളങ്ങുന്ന പുണ്യകാലമാണ് നവരാത്രികാലം.

ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാതികള്‍ക്കാണ്
പ്രാധാന്യമെങ്കിലും ശാരദീയ നവരാത്രിയാണ് നവരാത്രി ഉത്സവമായി ആചരിക്കുന്നത്. നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, തൃമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണ് ആ പേരുകള്‍. രണ്ടു മുതല്‍ പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവീ‍ഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തി പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദാഃ
സ്തിയഃ സമസ്താഃ സകലാ ജഗത്സു

എന്ന തത്വമായിരിക്കാം ഈ പൂജാസങ്കല്പത്തിന് പിന്നില്‍.
ദേവിയെ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. മേല്‍പ്പറഞ്ഞ മൂര്‍ത്തികള്‍ക്ക് പകരം നവദുര്‍ഗ്ഗകളെ പൂജിക്കുന്ന സമ്പ്രദായവുമുണ്ട്. ഒമ്പതു ദിവസവും കുമാരീപൂജ നടത്തിയ ശേഷമേ ഭക്ഷണം കഴിക്കാവൂ. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍
നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.

ഗൃഹത്തില്‍ പരിശുദ്ധമായ സ്ഥലത്ത് മണ്ഡപം ഉണ്ടാക്കി
അലങ്കരിച്ച് ദേവീ പൂജകള്‍ ചെയ്യേണ്ടതാണ്. നിത്യപൂജ ചെയ്യാന്‍ കഴിവില്ലാത്തവര്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങളിലെ പൂജകള്‍ ചെയ്താലും മതി. ദക്ഷയാഗധ്വംസിനിയായ ഭദ്രകാളി പിറന്നത് അഷ്ടമിക്കായതുകൊണ്ട് അഷ്ടമി പൂജയ്ക്ക് വൈശിഷ്ട്യമേറും. പൂജയും ഹോമവും അന്നദാനവും കുമാരീ പൂജയും ചെയ്താല്‍ നവരാത്രിയുടെ സമ്പൂര്‍ണ്ണഫലം ലഭിക്കും. ത്രിപുരസുന്ദരിയായ മഹാദേവിയെ സേവിക്കുന്ന ഭക്തന് ഐഹികസുഖവും മരണാനന്തരം മോക്ഷവും സിദ്ധമാകുന്നുവെന്നാണ് ദേവീപൂജയുടെ സവിശേഷത.

‘ ശരന്നവരാത്രി ‘ആദ്ധ്യാത്മിക ചികിത്സ’യുടെ പര്‍വം
ശാരദീയ നവരാത്രിയുടെ ദിനങ്ങള്‍ ആദ്ധ്യാത്മിക ചികിത്സയുടെ സമയമാണെന്നാണ്‌ അഭിജ്ഞമതം. യഥാര്‍ത്ഥത്തില്‍ എല്ലാ നവരാത്രങ്ങളും മഹത്വമുള്ളവതന്നെയാണ്‌. ശരന്നവരാത്രമായാലും മേടമാസത്തിലെയോ കര്‍ക്കിടകത്തിലെയോ ഏതുമാകട്ടെ നവരാത്രങ്ങളെല്ലാം തന്നെ ഒരുപോലെ പ്രധാനമാണ്‌. പക്ഷേ, രണ്ടു നവരാത്രങ്ങളാണ്‌ മഹത്വപൂര്‍ണമായി പറഞ്ഞിട്ടുള്ളത്‌. ശാരദീയ നവരാത്രിയും വസന്തനവരാത്രിയും. രണ്ടു നവരാത്രങ്ങളിലും പ്രകൃതി വളരെയധികം ശാന്തമാണ്‌. അത്യധികം ഉഷ്ണമോ, ശീതമോ, വര്‍ഷമോ, വരള്‍ച്ചയോ, ഈ ദിവസങ്ങളില്‍ ഉണ്ടാകാറില്ല. എങ്കിലും ശരന്നവരാത്രിയ്ക്കുള്ള മഹത്വം ഏറ്റവും അധികമാണെന്നാണ്‌ പറയാറുള്ളത്‌. ഇതിന്റെ കാരണമെന്തായിരിക്കും. ഈ ജിജ്ഞാസയ്ക്കുള്ള ഉത്തരം ശരന്നവരാത്രങ്ങള്‍ ഭഗവതീ ജാഗരണത്തിന്റെ ദിനങ്ങളാണ്‌. ഉത്തരഭാരതത്തില്‍ ‘ദേവീജാഗരണ്‍’ എന്നാണ്‌ പറയുന്നത്‌. രാത്രിമുഴുവനും വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച്‌ ഉണര്‍ന്നിരിക്കുക ഉത്തരഭാരതത്തിലെ ദേവീ ഉപാസനയുടെ രീതിയാണ്‌. ബ്രഹ്മാണ്ഡം മുഴുവനും വ്യാപിച്ചിരിക്കുന്ന ഊര്‍ജം ഈ ദിവസങ്ങളില്‍ വിശിഷ്ടമായി ജാഗ്രതാവസ്ഥയിലിരിക്കുന്നതുകൊണ്ട്‌ വിശ്വകുണ്ഡലിനീശക്തിയുടെ സുഷുമ്ന മാര്‍ഗം തുറന്നിരിക്കുമെന്നും യാതൊരു തടസ്സവും നേരിടുകയില്ലെന്നും ഭാരതീയ ആദ്ധ്യാത്മിക ചികിത്സ, വിധികളില്‍ പറഞ്ഞിരിക്കുന്നു.

ശയനം ബോധനാഖ്യം ച
നവരാത്രം ദ്വിധാ ഭവേത്‌
ശയനം ചൈത്രമാസീയമാ-
ശ്വിനസ്ഥം ച ബോധനം

നവരാത്രങ്ങള്‍ രണ്ടുവിധത്തിലാണ്‌. ആദ്യത്തേത്‌
ശയനത്തിന്റേയും രണ്ടാമത്തേത്‌ ജാഗരണത്തിന്റെയും. ഒന്നു ചൈത്രമാസത്തിലെ വസന്തനവരാത്രങ്ങള്‍ ശയനത്തിന്റെതാണെങ്കില്‍ ആശ്വിനത്തിലെ ശരന്നവരാത്രങ്ങള്‍ ജാഗരണത്തിന്റെ ദിനങ്ങളാണ്‌.

ജാഗരണം എന്നുപറയുന്നത്‌ വിശ്വകുണ്ഡലിനീ ശക്തിയുടെ
സുഷുമ്നാ മാര്‍ഗത്തില്‍ കൂടിയുള്ള ജാഗരണമാണ്‌. ബ്രഹ്മാണ്ഡത്തിലെ ഊര്‍ജങ്ങള്‍ ഈ ദിനങ്ങളില്‍ ഒരു വിശിഷ്ടരീതിയില്‍ സക്രിയമാകുന്നു. അന്തരീക്ഷത്തിലെ ശക്തി പ്രവാഹങ്ങള്‍, ഊര്‍ജസ്രോതസുകള്‍ വിശിഷ്ടരീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതുകൊണ്ട്‌ ഈ ദിനങ്ങളില്‍ നടത്തുന്ന ഏത്‌ പ്രവര്‍ത്തിക്കും പതിന്മടങ്ങു ഫലമാണ്‌ ലഭിക്കുന്നതെന്നാണ്‌ ആദ്ധ്യാത്മിക ചികിത്സാ ശാസ്ത്രജ്ഞരുടെ അഭിമതം. ഈ സമയത്ത്‌ നടത്തുന്ന അല്‍പ്പസാധനകള്‍ക്കുപോലും അത്യധികം ഫലം ലഭിക്കുന്നതുകാരണം, പ്രാരബ്ധവശാല്‍ ഉണ്ടായിട്ടുള്ള ജടിലങ്ങളായ ദുര്‍യോഗങ്ങള്‍, പൂര്‍വജന്മങ്ങളിലെ സഞ്ചിത ദുഷ്കര്‍മങ്ങള്‍ എന്നിവ അനായാസമായി നശിക്കുന്നു. ഈ ദിനങ്ങളില്‍ അറിഞ്ഞോ അറിയാതെയോപോലും ചെയ്യപ്പെടുന്ന ആദ്ധ്യാത്മിക പ്രയത്നങ്ങള്‍ വ്യക്തിത്വത്തെ വികാരങ്ങളില്‍നിന്നും അതിശയകരമാംവിധത്തില്‍ മുക്തമാക്കി അതിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

മഹര്‍ഷീശ്വരന്മാര്‍ ഇതിനെയാണ്‌ ഇങ്ങനെ പ്രതിപാദിച്ചിട്ടുള്ളത്‌.

ഏതസ്മാദപരം കിഞ്ചിത്‌,
വ്രതം നാസ്തി ധരാതലേ
ശാരദീയ നവരാത്രമിദം
പാവനം സുഖദം തദാ.
ആനന്ദം മോക്ഷദം ചൈവ,
സുഖ-സന്താനവര്‍ദ്ധനം
ശത്രുനാശകരം കാമം,
ഇമം പവിത്ര വ്രതം സദാ.

അതായത്‌, ഈ നവരാത്രവ്രതത്തിലും ശ്രേഷ്ഠമായി മറ്റൊരു വ്രതവും ഇല്ല തന്നെ. സാധകനെ പവിത്രനാക്കുകയും എല്ലാ ഐശ്വര്യങ്ങള്‍ക്കും പ്രാപ്തനാക്കുകയും ചെയ്യുന്നു.

എങ്ങനെയാണ്‌ ഈ നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെന്നും ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്‌.

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

പ്രഥമാതിഥി മുതല്‍ നവമി തിഥിവരെ സാധകന്‍ ഒരിക്കലനുഷ്ഠിച്ചുകൊണ്ട്‌ തപ സാധനാ ജപാദികളില്‍ ജപിക്കുകയും സത്യം മുതലായ സദാചാരവ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യണം.

ചുരുക്കത്തില്‍ ശരന്നവരാത്രിയുടെ ദിനങ്ങളില്‍ തപസ്സിനും സാധനയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌.

നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും
സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം.

ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി,
സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.

ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്റെ പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌.

ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും,
സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും
സകലകലകളുടെയും അധിഷ്ഠാന
ദേവതയായ സരസ്വതി ദേവി

കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

Facebook Page : https://www.facebook.com/hinduacharam

അഭിമന്യു  

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.

എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

ഗണേശ ചതുർത്ഥി  

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനാണ് ഗണപതി. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ ‘ശ്രീ’ എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ ‘ഗണേശ സഹസ്രനാമാലാപനത്തിൽ’ ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്.

ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.

1) വിനായകൻ
2) വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ)
3) ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ)
4) ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം)
5) ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ)
6) ഹേരംബ
7) ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ)
8) ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ.

പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്.
ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് , വിഘ്നേ ശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്

നന്ദികേശ്വരൻ  

ശിവന്റെ ഭൂതഗണങ്ങളില് പ്രമുഖന്. നന്ദി, നന്ദികേശന്, നന്ദിപാര്ശ്വന് എന്നീ പേരുകളിലും അറിയപ്പെടുന്നു.ഈ ശിവപാര്ഷദന്കശ്യപമഹര്ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില് പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില് സുരഭീപുത്രനായ നന്ദികേശ്വരന് ആരാധ്യനാണ്. ശിശുവായിരിക്കുമ്പോള് അജ്ഞാതമായ കാരണത്താല് മാതാപിതാക്കളാല് പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദനന് എന്ന മഹര്ഷിയുടെ പുത്രനായതെങ്ങനെഎന്ന് ശിവപുരാണത്തില്വിവരിക്കുന്നതിപ്രകാരമാണ്:ശാലങ്കായന്റെ പുത്രനായ ശിലാദനന് ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന് പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്. കൈകള് നാല്. ശിരസ്സില് ജടാമകുടങ്ങള്. ശിലാദനന് ആ കുഞ്ഞിനെ വളര്ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര് ആ വഴി വന്നു. ബാലന് അവരോട് അനുഗ്രഹമഭ്യര്ഥിച്ചു. ‘നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ’, എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്പണ്ട് അച്ഛന് ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി’ദീര്ഘായുസ്സു നല്കണം’ എന്നഭ്യര്ഥിച്ചു. ‘ദീര്ഘായുസ്സുമാത്രമല്ല,കൈലാസത്തില്വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്ഘജീവിതസുഖംഅനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ’ എന്ന് പരമശിവന് അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന് അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തിശിവസേവയില് മുഴുകി കാലം കഴിച്ചു.നന്ദികേശ്വരന് ശിവസേവകനായതിനു പിന്നില് മറ്റൊരു കഥ കൂടിയുണ്ട്.നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്ഷിയുംദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്ത്തിരുന്നു. തന്റെ ആരാധനാമൂര്ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില് ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള് നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തിശിവനെ അഭയം പ്രാപിച്ചു.കൈലാസത്തില് ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്ശിവപുരാണത്തില്വര്ണിക്കുന്നുണ്ട്. ഒരിക്കല് സുരഭിയുടെ സന്താനങ്ങളായ ധേനുക്കള് തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്നിന്നും നിരന്തരം പാല് ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. രുഷ്ടനായ രുദ്രന് തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള് ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന് അവ വെണ്ണിലാവിന്റെ ഉടമയായ പൂര്ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല് രുഷ്ടനാക്കി. അപ്പോള് കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്ഥിച്ചു. ശിവന് അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള് ഋഷഭരൂപത്തില് ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില് പ്രസ്താവിച്ചിട്ടുണ്ട്.നന്ദികേശ്വരന് ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത്നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില് കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില് വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന് ശപിക്കാനൊരുങ്ങിയപ്പോള് ‘നീ വാനരവംശത്താല് നശിച്ചു പോകട്ടെ’ എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില് ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

ജ്യോതിർലിംഗങ്ങൾ+ ദ്വാദശ ജ്യോതിർലിംഗ സ്തോത്രം-  

-ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഭാരതത്തിൽ ഉള്ള 12 ശിവ ക്ഷേത്രങ്ങളാണു ദ്വാദശ ജ്യോതിർലിംഗങ്ങൾഈ ക്ഷേത്രങ്ങൾ ഭാരതീയ സംസ്കാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ തെക്കെ അറ്റത്തുള്ളതു രാമേശ്വരവും വടക്കുള്ളതു കേദാർനാഥുമാണ്. ഇവ ശൈവപുരാണങ്ങളുമായും ചരിത്രവുമായും അടുത്തുനിൽക്കുന്നു1 ) സോമനാഥൻ : സോംനാഥ് ക്ഷേത്രംഈ ക്ഷേത്രം ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള പ്രഭാസ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഈ ക്ഷേതം ഭാരതീയ സംസ്കാരത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.2 ) മഹാകാലേശ്വരൻ : ശ്രീ മഹാകാലേശ്വർ ക്ഷേത്രംമഹാകാലേശ്വര ക്ഷേത്രം മദ്ധ്യപ്രദേശിലെപുരാതന നഗരമായ അവന്തി അഥവാ ഉജ്ജെയിനിൽ സ്ഥിതി ചെയ്യുന്നു.3 ) ഭീംശങ്കർ : ഭീമശങ്കർ ക്ഷേത്രംത്രിപുരാസുര വധവുമായി ബന്ധപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ളസഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്നു.4 ) ത്രയംബകേശ്വർ : ത്രയംബകേശ്വർ ക്ഷേത്രംമഹാരാഷ്ട്രയിലെ നാസിക്കിനടുത്താണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദി ക്ഷേത്ര പരിസരത്തു നിന്നാണു ഉദ്ഭവിക്കുന്നതു.5 ) രാമേശ്വർ : തമിഴ്നാടിനു തെക്കേ അറ്റത്തുള്ള രാമേശ്വര ദ്വീപിൽ സ്ഥിതി ചെയ്യുന്നു. സേതുബന്ധനം ഇതിനടുത്താണു.6 ) ഓംകാരേശ്വർ : ഓംകാരേശ്വർ ക്ഷേത്രംമദ്ധ്യപ്രദേശിലെനർമ്മദാ നദീ തീരത്തുള്ള ദ്വീപിൽ ഈ അമലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നു.7 ) വൈദ്യനാഥൻ : വൈദ്യനാഥ ജ്യോതിർലിംഗംജാർഖണ്ഡ് ദിയോഗാർഹിൽ ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നു.8 ) മല്ലികാർജ്ജുനൻ : മല്ലികാർജ്ജുന ക്ഷേത്രംആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ കാണപ്പേടുന്ന ശ്രീ ശൈലം മല്ലികാർജ്ജുന ക്ഷേത്രം ശില്പ്പകലകൾ കൊണ്ട് പ്രസിദ്ധമാണു.9 ) കേദാർനാഥ് : കേദാർനാഥ് ക്ഷേത്രംഹിമാലയത്തിൽ മഞ്ഞിനാൽ മൂടി കാണപ്പെടുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറുമാസം മാത്രമേ തറക്കുകയുള്ളു. ഹിമാചൽ പ്രദേശ്‌ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നിർമ്മിച്ചത് ആദി ശങ്കരാചാര്യരാണു.10 ) വിശ്വനാഥൻ : കാശി വിശ്വനാഥ ക്ഷേത്രംജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം ഈ ക്ഷേത്രമാണു. ഉത്തർപ്രദേശിലെ ബനാറസിൽ (കാശി / വാരണാസി) സ്ഥിതി ചെയ്യുന്നു.11 ) നാഗേശ്വർ : നാഗേശ്വർ ജ്യോതിർലിംഗംഗുജറാത്തിലെ ദ്വാരകക്ക് സമീപം സ്ഥിതി ചെയ്യുന്നു.12 ) ഘൃഷ്ണേശ്വർ : ഘൃഷ്ണേശ്വർ മഹാരാഷ്ട്രയിലെ എല്ലോറ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ശിലാലിഖിതങ്ങൾ ഇവിടെ കാണാം.:::::::::: ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ::::::::::പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം.ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം.സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ.ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി.കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..ഇതി ദ്വാദശ ജ്യോതിർലിംഗസ്തോത്രം സംപൂർണ്ണം.

വാസ്തുപുരുഷൻ  

ത്രേതായുഗത്തില് സര്വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്.പരമശിവനും അന്ധകാരന് എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില് നിന്നും ഉതിര്ന്നുവീണ വിയര്പ്പുത്തുള്ളിയില് നിന്നാണ് വാസ്തുപുരുഷന്റെഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്ന്ന് പ്രാര്ഥിച്ചു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. ദേവന്മാരുടെ സങ്കടങ്ങള് കേട്ട ബ്രഹ്മാവ്‌ അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില് അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്. ദേവന്മാരുമായുണ്ടായ യുദ്ധത്തില് തോറ്റ് ഭൂമിയില് പതിച്ച വാസ്തുപുരുഷന്റെശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്പ്പാദങ്ങള് നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള് രണ്ടുംഅഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന് പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന് തുടങ്ങി. ഉടനെ ഭൂവാസികള് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെശക്തിയെ ക്ഷയിപ്പിക്കാനായി അന്പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായിബ്രഹ്മദേവന് ഉപദേശിച്ചു. അതെതുടര്ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന് ബ്രഹ്മാവിനെ പ്രാര്ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. “ശിലാന്യാസം (കല്ലിടീല്), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം , തുടങ്ങിയ അവസരങ്ങളിൽ മനുഷ്യര് നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്മ്മാണം നടത്തിയാല് ആ ഗൃഹത്തില് പലവിധഅനര്ഥങ്ങളും സംഭവിക്കുന്നതാണ്”. ബ്രഹ്മദേവന്റെ ആശീര്വാദത്തില് സംതൃപ്തനായ വാസ്തുപുരുഷന് മനുഷ്യരാശിയില്നിന്നും പൂജകള് ഏറ്റുവാങ്ങി ഭൂമിയില് നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം
©വിശ്വശില്പി ഫേസ് ബുക്ക് പേജ്

ബ്രഹ്മാവ്  

ബ്രഹ്മാവ് ദേവന്മാരെയും, അസുരന്മാരെയും,മനുഷ്യരെയും, പിതൃക്കന്മാരെയും സൃഷ്ടിക്കാന് തീരുമാനിച്ചു.അങ്ങനെ ധ്യാനത്തില് ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്റെഅരക്കെട്ടില് നിന്ന് അസുരന്മാര് ഉത്ഭവിച്ചു. അസുരന്മാരുറ്റെജന്മശേഷം ബ്രഹ്മാവ് തന്റെ തമോമയമായ മൂര്ത്തിയെ ഉപേക്ഷിച്ചു, ആ മൂര്ത്തിയാണത്രേ രാത്രിയായി തീര്ന്നത്. സൃഷ്ടിക്കായി രണ്ടാമത് ഉള്കൊണ്ട് മൂര്ത്തിയില് നിന്നാണത്രേ ദേവന്മാരുണ്ടായത്.ആ മൂര്ത്തിയെ വെടിഞ്ഞപ്പോ അത് പകലായി മാറി. പിന്നീട് സത്വാംശത്തില് നിന്ന് ജനിച്ച മൂര്ത്തിയില് നിന് പിതൃക്കള് ജനിച്ചു; ആ മൂര്ത്തി പില്ക്കാലത്ത് സന്ധ്യായായി മാറി. പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുര്ത്തിയെ ധരിച്ചു, അതില് നിന്നും മനുഷ്യന് ഉണ്ടായി.ഈ മൂര്ത്തിയാണ്‌ പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്.വാല്കഷ്ണം:ഇതിനാലാനത്രേ രാത്രിയില് അസുരനും, പകല് ദേവനും, സന്ധ്യയില് പിതൃക്കള്ക്കും, പ്രഭാതത്തില് മനുഷ്യനും ശക്തി കൂടുന്നത്.ബ്രഹ്മാവ് ദേവന്മാരെയും, അസുരന്മാരെയും,മനുഷ്യരെയും, പിതൃക്കന്മാരെയും സൃഷ്ടിക്കാന് തീരുമാനിച്ചു.അങ്ങനെ ധ്യാനത്തില് ഇരിക്കവേ അദ്ദേഹത്തിനു തമോഗുണം കൂടി; അങ്ങനെ അദ്ദേഹത്തിന്റെഅരക്കെട്ടില് നിന്ന് അസുരന്മാര് ഉത്ഭവിച്ചു. അസുരന്മാരുറ്റെജന്മശേഷം ബ്രഹ്മാവ് തന്റെ തമോമയമായ മൂര്ത്തിയെ ഉപേക്ഷിച്ചു, ആ മൂര്ത്തിയാണത്രേ രാത്രിയായി തീര്ന്നത്. സൃഷ്ടിക്കായി രണ്ടാമത് ഉള്കൊണ്ട് മൂര്ത്തിയില് നിന്നാണത്രേ ദേവന്മാരുണ്ടായത്.ആ മൂര്ത്തിയെ വെടിഞ്ഞപ്പോ അത് പകലായി മാറി. പിന്നീട് സത്വാംശത്തില് നിന്ന് ജനിച്ച മൂര്ത്തിയില് നിന് പിതൃക്കള് ജനിച്ചു; ആ മൂര്ത്തി പില്ക്കാലത്ത് സന്ധ്യായായി മാറി. പിന്നീട് ബ്രഹ്മാവ് രജോഗുണം ഏറിയ മുര്ത്തിയെ ധരിച്ചു, അതില് നിന്നും മനുഷ്യന് ഉണ്ടായി.ഈ മൂര്ത്തിയാണ്‌ പിന്നീട് നിലാവെന്നും, അഥവാ പ്രഭാതമെന്നും അറിയപ്പെട്ടത്.വാല്കഷ്ണം:ഇതിനാലാനത്രേ രാത്രിയില് അസുരനും, പകല് ദേവനും, സന്ധ്യയില് പിതൃക്കള്ക്കും, പ്രഭാതത്തില് മനുഷ്യനും ശക്തി കൂടുന്നത്.

©ഹൈന്ദവ ഇശ്വര ചൈതന്യം fbpage

ദുര്ഗാദേവിയുടെ ഉത്ഭവകഥ  

ദുര്ഗാദേവിയുടെഉത്ഭവത്തെക്കുറിച്ച് അനേകമാണ് കള്. അതിലേറ്റവും പ്രചാരമുളളത് മഹിഷാസുരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ്.ലോകങ്ങളെ വിറപ്പിച്ചിരുന്ന അസുരനാണ് മഹിഷാസുരന്. ദേവന്മാര്ക്കോത്രിമൂര്ത്തികള്ക്കോ അവനെ ജയിക്കാനാവില്ല.സ്ത്രീക്ക് മാത്രമേ തന്നെ നശിപ്പിക്കാനാവൂഎന്നൊരു വരവും മഹിഷാസുരന് വാങ്ങിയിട്ടുണ്ട്.ത്രിമൂര്ത്തികളുടെ ശക്തിയും മറ്റ് ദേവന്മാരുടെ ചൈതന്യവും ആവാഹിച്ച് ഒരു ശക്തിക്ക് മാത്രമേ മഹിഷാസുരനിഗ്രഹംസാധ്യമാകൂ. ഈ ജ്ഞാനമുദിച്ചതോടെ അതിതീക ്ഷ്ണമായ അഗ്നിജ്വാലകള് ത്രിമൂര്ത്തികളുടെ വായില് നിന്നും പുറപ്പെട്ടു. ഇവ ഒന്നായി ലയിച്ച് ലോകകൈമായ ഒരു സുന്ദരപുഞ്ജം സ്ത്രീ രൂപത്തില് പ്രത്യക്ഷപ്പെട്ടു.അലൗകികമായി ആ തേജോരൂപത്തിന് പത്ത് കൈകളും മൂന്ന് കണ്ണുകളുമുണ്ടായിരുന്നു. ലോകജനനിയും ആദിപരാശക്തിയും അനന്തകോടി ബ്രഹ്മാണ്ഡനായികയുമായ ജഗദംബികയ്ക്ക് മുന്നില് സകലലോകങ്ങളും സകല ദൈവങ്ങളും നമ്രശിരസ്കരായി.പാര്വതി- കാളിസകല ലോകങ്ങളെയും നടുക്കുന്ന അലര്ച്ചയോടെ പത്തു കരങ്ങളിലുംആയുധങ്ങളുമായി സിംഹോപരി ദുര്ഗ മഹിഷാസുരനെ അതിഘോരമായ യുദ്ധത്തില് നശിപ്പിച്ചു. ത്രിശൂലം നെഞ്ചില് കുത്തിയിറക്കി. മഹിഷാസുരദമമടക്കി.മഹാസുരന് മോക്ഷം നല്കിയ ദുര്ഗ പിന്നീട് സ്വാതിക രൂപിണിയും ഘോരരൂപിണിയുമായിഭവിച്ചു. സാത്വിക രൂപിണിയായ ദുര്ഗയെ പാര്വ്വതിയായുംഘോരരൂപിണിയായ ദുര്ഗയെ കാളിയും ആരാധിച്ചു. .